Vaanaville nokkukille song lyrics from Malayalam movie Koode
വാനവില്ലേ… നോക്കുകില്ലേ
കോടമഞ്ഞിൻ ചില്ലിലൂടെ
ഒന്നു മെല്ലെ.. ചായുകില്ലേ
ഓർമ്മപെയ്യും ചില്ലമേലെ
തേടും കണ്ണിലൂടെ
മായും നോവിലൂടെ
വീണ്ടും പോരുകില്ലേ
വാനവില്ലേ.. നോക്കുകില്ലേ
കോടമഞ്ഞിൻ ചില്ലിലൂടെ
ഓർക്കാതെ.. വന്നുവീഴും
തൂമഞ്ഞിൻ തുള്ളിപോലും
നീ വരാനായ്.. ഈ വനാന്തം
ഏതൊരോമൽ കൂടിനുള്ളിൽ
അത്രമേൽ ഇഷ്ടമായ് കാത്തുവോ
വാനവില്ലേ.. നോക്കുകില്ലേ
കോടമഞ്ഞിൻ ചില്ലിലൂടെ
ഹേമന്തം മൂടി മൂടി
താഴ്വാരം മാഞ്ഞതല്ലേ
വീണൊഴിഞ്ഞു മണ്ണിലാകെ
തൂവസന്തം വന്നപോലെ
പിന്നെ നാമൊന്നുപോൽ ചേർന്നുപോയ്
വാനവില്ലേ.. നോക്കുകില്ലേ
കോടമഞ്ഞിൻ ചില്ലിലൂടെ
തേടും കണ്ണിലൂടെ..വീണ്ടും
പോരുകില്ലേ
ചിത്രം :
കൂടെ
സംഗീതം :
എം ജയചന്ദ്രൻ
വരികള്‍ :
റഫീക്ക് അഹമ്മദ്
ആലാപനം :
കാർത്തിക്