ഗാനം : ചെമ്മാനം പൂത്തേ
ചിത്രം : ജോക്കർ
രചന : യൂസഫലി കേച്ചേരി
ആലാപനം : കെ ജെ യേശുദാസ്
ചെമ്മാനം പൂത്തേ പുതു സിന്ദൂരം തൊട്ടേ
ചെമ്മാനം പൂത്തേ പുതു സിന്ദൂരം തൊട്ടേ
പനയോല കെട്ടി പന്തലൊരുക്കി കാത്തിരിക്കടി പെണ്ണാളേ
കമ്മാരക്കടവത്ത് വഞ്ചിയണഞ്ഞെടി കുയിലാളേ
വഞ്ചിയണഞ്ഞെടി കുയിലാളേ
ചെമ്മാനം പൂത്തേ പുതു സിന്ദൂരം തൊട്ടേ
പനയോല കെട്ടി പന്തലൊരുക്കി കാത്തിരിക്കടി പെണ്ണാളേ
കമ്മാരക്കടവത്ത് വഞ്ചിയണഞ്ഞെടി കുയിലാളേ
വഞ്ചിയണഞ്ഞെടി കുയിലാളേ
പെട പെടയണ മീനല്ലാ…. കരിനീല വണ്ടല്ലാ…
കൂവളത്തിൻ പൂവല്ലാ..
പെട പെടയണ മീനല്ലാ…. കരിനീല വണ്ടല്ലാ…
കൂവളത്തിൻ പൂവല്ലാ..
വിരഹത്താൽ കേഴുന്ന മാൻപേട കണ്ണാണേ
മദനപ്പൂ കൊണ്ടു കലങ്ങിയ പെണ്ണിന്റെ മനസ്സാണേ
മാരന്റെ വിരിമാറിൽ നീലാമ്പൽ പൂ പോലെ
വീണു കിടന്നു തളർന്നു മയങ്ങാ..ൻ കൊതി കൂടുന്നു
പെണ്ണിനു കൊതി കൂടുന്നു
ചെമ്മാനം പൂത്തേ പുതു സിന്ദൂരം തൊട്ടേ
പനയോല കെട്ടി പന്തലൊരുക്കി കാത്തിരിക്കടി പെണ്ണാളേ
കമ്മാരക്കടവത്ത് വഞ്ചിയണഞ്ഞെടി കുയിലാളേ
വഞ്ചിയണഞ്ഞെടി കുയിലാളേ
നുര നുരയണ കള്ളുണ്ടേ….. കരിമീൻ കറിയുണ്ടേ….
മുത്തുമണിചോറുണ്ടേ..
നുര നുരയണ കള്ളുണ്ടേ….. കരിമീൻ കറിയുണ്ടേ….
മുത്തുമണിചോറുണ്ടേ..
തളിർ വെറ്റില തിന്നാത്ത ചെഞ്ചോര ചുണ്ടുണ്ടേ
കല്ലിഞ്ച തേയ്ക്കാത്ത വെണ്ണ പോലെയുടലുണ്ടേ
പുതുപാട്ടും മൂളി ബീഡിപ്പുകയൂതി
കരളും കനവും കവരാൻ പൊന്നേ,
നീ മാത്രം വന്നില്ലാ നീ മാത്രം വന്നില്ലാ, നീ മാത്രം വന്നില്ലാ