എന്തു ഭംഗി നിന്നെ കാണാൻ enthu bangi ninne kaanan malayalam lyrics

 ഗാനം : എന്തു ഭംഗി നിന്നെ കാണാൻ

ചിത്രം : ജോക്കർ 

രചന : ഗിരീഷ് പുത്തഞ്ചേരി 

ആലാപനം : കെ ജെ യേശുദാസ് 

എന്തു ഭംഗി നിന്നെ കാണാൻ എന്റെ  ഓമലാളേ…..

എന്തു ഭംഗി നിന്നെ കാണാൻ എന്റെ  ഓമലാളേ

മകരസൂര്യനോമനിക്കും മഞ്ഞു തുള്ളി പോലെ

മകരസൂര്യനോമനിക്കും മഞ്ഞു തുള്ളി പോലെ

മുത്തുമാല ചാർത്തി നിൽക്കും മുല്ലവള്ളി  പോലെ

എന്തു ഭംഗി നിന്നെ കാണാൻ എന്റെ  ഓമലാളേ…………

പണ്ടു കൂടെ ഓടി നടന്ന, ബാല്യസഖി ഇന്നു നീ..

പതിനെട്ടു വസന്തശില്പികൾ ,തീർത്ത രാഗപൗർണ്ണമിയാ…യ്

പണ്ടു കൂടെ ഓടി നടന്ന, ബാല്യസഖി ഇന്നു നീ..

പതിനെട്ടു വസന്തശില്പികൾ ,തീർത്ത രാഗപൗർണ്ണമിയാ…യ്

ഒന്നു തൊട്ടാൽ ഗാനമൊഴുകും ചിത്ര വീണയിന്നു നീ 

ചിത്ര വീണയിന്നു നീ 

എന്തു ഭംഗി നിന്നെ കാണാൻ എന്റെ  ഓമലാളേ

മകരസൂര്യനോമനിക്കും മഞ്ഞു തുള്ളി പോലെ

മുത്തുമാല ചാർത്തി നിൽക്കും മുല്ലവള്ളി  പോലെ

എന്തു ഭംഗി നിന്നെ കാണാൻ എന്റെ  ഓമലാളേ…………

എന്റെ സ്വപ്നവൃന്ദാവനിയിൽ, പൊൻ കടമ്പിൻ പൂവു നീ

ഹൃദയവേണുഗാനം കേൾക്കാൻ, അരികിൽ വന്ന ഗോപിക നീ……

എന്റെ സ്വപ്നവൃന്ദാവനിയിൽ, പൊൻ കടമ്പിൻ പൂവു നീ

ഹൃദയവേണുഗാനം കേൾക്കാൻ, അരികിൽ വന്ന ഗോപിക നീ……

സ്നേഹത്തിൻ നിലാവിലലിയും ചന്ദ്രകാന്തമാണു നീ

ചന്ദ്രകാന്തമാണു നീ

എന്തു ഭംഗി നിന്നെ കാണാൻ എന്റെ  ഓമലാളേ

മകരസൂര്യനോമനിക്കും മഞ്ഞു തുള്ളി പോലെ

മകരസൂര്യനോമനിക്കും മഞ്ഞു തുള്ളി പോലെ

മുത്തുമാല ചാർത്തി നിൽക്കും മുല്ലവള്ളി  പോലെ

എന്തു ഭംഗി നിന്നെ കാണാൻ എന്റെ  ഓമലാളേ…

എന്തു ഭംഗി നിന്നെ കാണാൻ എന്റെ  ഓമലാളേ…………

Leave a Comment

”
GO