MALAYALAM LYRICS COLLECTION DATABASE

എന്തിനെന്നറിയില്ല എങ്ങിനെന്നറിയില്ല enthinennariyilla enginennariyilla malayalam lyrics

 

ഗാനം : എന്തിനെന്നറിയില്ല എങ്ങിനെന്നറിയില്ല

ചിത്രം : മൈ ബോസ് 

രചന : ഈസ്റ്റ് കോസ്റ്റ് വിജയൻ

ആലാപനം : പി ജയചന്ദ്രൻ , മഞ്ജരി 

എന്തിനെന്നറിയില്ല എങ്ങിനെന്നറിയില്ല 

എപ്പൊഴോ നിന്നെ എനിക്കിഷ്ടമായി… ഇഷ്ടമാ…..യി…..

എന്നാണെന്നറിയില്ല എവിടെയെന്നറിയില്ല

എന്നിലെയെന്നെ നീ തടവിലാക്കി

എല്ലാം സ്വന്തമാക്കി… നീ സ്വന്തമാക്കി…

എന്തിനെന്നറിയില്ല എങ്ങിനെന്നറിയില്ല 

എപ്പൊഴോ നിന്നെ എനിക്കിഷ്ടമായി… ഇഷ്ടമാ…..യി…..

ഇലകള്‍ പൊഴിയുമാ ശിശിരസന്ധ്യകളും

ഇന്നെന്റെ സ്വപ്നങ്ങളില്‍ വസന്തമായി…

ഇതുവരെയില്ലാത്തൊരഭിനിവേശം

ഇന്നെന്റെ ചിന്തകളില്‍ നീയുണര്‍ത്തി…

നീയെന്റെ പ്രിയസഖീ പോകരുതേ

ഒരുനാളും എന്നില്‍ നിന്നകലരുതേ…

എന്തിനെന്നറിയില്ല എങ്ങിനെന്നറിയില്ല 

എപ്പൊഴോ നിന്നെ എനിക്കിഷ്ടമായി… ഇഷ്ടമാ……യി…..

മിഴികളിലീറനായ് നിറയുമെന്‍ മൗനവും

വാചാലമായി…ന്നു മാറി…

സുരഭിലമാക്കിയെന്‍ അഭിലാഷങ്ങളെ

ഇന്നു നീ വീണ്ടും തൊട്ടുണര്‍ത്തി…

നീയെന്റെ പ്രിയസഖീ പോകരുതേ…

ഒരുനാളും എന്നില്‍ നിന്നകലരുതേ…

എന്തിനെന്നറിയില്ല എങ്ങിനെന്നറിയില്ല 

എപ്പൊഴോ നിന്നെ എനിക്കിഷ്ടമായി… ഇഷ്ടമായി…..

എന്നാണെന്നറിയില്ല എവിടെയെന്നറിയില്ല

എന്നിലെയെന്നെ നീ തടവിലാക്കി

എല്ലാം സ്വന്തമാക്കി… നീ സ്വന്തമാക്കി…

( ഹമ്മിങ്ങ്)

Leave a Comment