ഗാനം :കാലം കെട്ടുപോയ്
ചിത്രം : പ്രേമം
രചന : ശബരീഷ് വർമ്മ
ആലാപനം :ശബരീഷ് വർമ്മ
ഏ………………ഓ.. ഏ…………….ഓ..
കാലം കെട്ടുപോയ്.. കോലം കെട്ടുപോയ്
ഭാഗ്യരേഖ തേഞ്ഞുമാഞ്ഞു പോയ്
കാലം കെട്ടുപോയ്.. കോലം കെട്ടുപോയ്
ഭാഗ്യരേഖ തേഞ്ഞുമാഞ്ഞു പോയ്
കാലുവെച്ച ഭൂമിയും കുഴിഞ്ഞു താണുപോയ്
കണ്ടുനിന്നതൊക്കെയിന്ന് മെല്ലെ മാഞ്ഞു മാഞ്ഞുപോയ്
വിരിഞ്ഞ പൂമരം കൊഴിഞ്ഞു വീണുപോയ്
എടുത്തുവെച്ചതൊക്കെയിന്ന് താഴെവീണുപോ……യ്
കാലം കെട്ടുപോയ്.. കോലം കെട്ടുപോയ്
ഭാഗ്യരേഖ തേഞ്ഞുമാഞ്ഞു പോയ്
കാലം കെട്ടുപോയ്.. കോലം കെട്ടുപോയ്
ഭാഗ്യരേഖ തേഞ്ഞുമാഞ്ഞു..ഒ ..ഓയ്
കനവായ് ഞാൻ നാളുനീളെ കണ്ടതൊക്കെ..
നിനവായപ്പൊ താഴെവീണുടഞ്ഞുപോയേ
ഉള്ളിലുള്ളതൊക്കെ.. പൂത്തുനിന്നതൊക്കെ
ആരാരോ കൊണ്ടുപോയേ
കാണാൻ കൊതിയേറി നിന്നകാലമൊക്കെ..
കണ്മുന്നിൽ തീപിടിച്ചെരിഞ്ഞു പോയേ
കാത്തുവെച്ചതൊക്കെ.. കാലമാവും മുന്നേ
ആരാരോ കൊണ്ടുപോയേ
ഓ നോക്കിനോക്കിവെച്ച മാമ്പഴം..
പറിച്ചെടുത്തു മെല്ലെയിന്നു കൊണ്ടുപോയ്
മനസ്സിലുള്ളതൊക്കെ മറച്ചുവെച്ചതൊക്കെ
മരിച്ചുപോയി.. മണ്ണടിഞ്ഞു പോയി ദൈവമേ…….
കാലം കെട്ടുപോയ്… കോലം കെട്ടുപോയ്
ഭാഗ്യരേഖ തേഞ്ഞുമാഞ്ഞു പോയ്…
കാലം കെട്ടുപോയ്… കോലം കെട്ടുപോയ്
ഭാഗ്യരേഖ തേഞ്ഞുമാഞ്ഞു പോയ്…