കാക്കോത്തിക്കാവിലെ kakkothikkavile malayalam lyrics

ഗാനം : കാക്കോത്തിക്കാവിലെ 

ചിത്രം : ചതിക്കാത്ത ചന്തു 

രചന : ഗിരീഷ് പുത്തഞ്ചേരി

ആലാപനം : എം ജി ശ്രീകുമാർ , വിധു പ്രതാപ് 

കാക്കോത്തി കാവിലെ കാവതി കാക്കയ്ക്കും

കായൽ വരമ്പിലെ കാക്കാലൻ ഞണ്ടിനും

കണ്ണിൽ കണ്ണിൽ കാണാ കിന്നാരം

കാക്കോത്തി കാവിലെ കാവതി കാക്കയ്ക്കും

കായൽ വരമ്പിലെ കാക്കാലൻ ഞണ്ടിനും

കണ്ണിൽ കണ്ണിൽ കാണാ കിന്നാരം

കിന്നാരം കിന്നാരം കാണാ കിന്നാരം

കന്നിനിലാവത്തെ കിന്നരിപുള്ളിനും

മഞ്ഞണി പാടത്തെ മാടത്ത തത്തയ്ക്കും

തമ്മിൽ തമ്മിൽ കാണാപുന്നാരം

പുന്നാരം പുന്നാരം

കാണാപുന്നാരം

ആറ്റുവക്കിലെ ചേറ്റുവഞ്ചിയിൽ കാത്തിരുന്നോളെ

കാറ്റു വന്നൊരു കഥപറഞ്ഞത് കേട്ടു നിന്നോളെ

ആകാശം പ്രേമത്താൽ പൂത്താടുന്നേ

അതിലാദ്യത്തെ തേൻതുള്ളി പെയ്ത്താണെന്നെ 

എന്താണ് പെണ്ണേ നീ,

മിണ്ടാതെ നിൽക്കുന്നെ,

എന്നാണ് നിൻകല്യാണം….

 

കാക്കോത്തി കാവിലെ കാവതി കാക്കയ്ക്കും

കായൽ വരമ്പിലെ കാക്കാലൻ ഞണ്ടിനും

കണ്ണിൽ കണ്ണിൽ കാണാ കിന്നാരം

      

കന്നിവയൽ തുമ്പകളിൽ തുമ്പിവന്നു തൊട്ടുവോ

പൂവോ നാണത്താൽ ,കണ്ണുപൊത്തിയോ

കന്നിവയൽ തുമ്പകളിൽ തുമ്പിവന്നു തൊട്ടുവോ

പൂവോ നാണത്താൽ,കണ്ണുപൊത്തിയോ

പതുങ്ങിയെത്തണ പരൽ കുരുന്നിനെ താരാട്ടാനായ് മെല്ലെ

പറന്നിറങ്ങണ പറവകുഞ്ഞിന് കൊതിയാണെന്നേ

പതുങ്ങിയെത്തണ പരൽ കുരുന്നിനെ താരാട്ടാനായ് മെല്ലെ

പറന്നിറങ്ങണ പറവകുഞ്ഞിന് കൊതിയാണെന്നേ

പൂവരമ്പിൻമേൽ ശലഭങ്ങൾ പറയാ കഥപറഞ്ഞു

രാവിതളോരം കണിമഞ്ഞിൻ കുളിരാൽ കുളിരണിഞ്ഞു

ഒരിക്കലും ചിരിക്കുവാൻ മറന്നൊരീ കുറുമ്പിയാം

കിളിമകളുടെ കുരുകുരുന്നിളം കുളിർ മൊഴികളിൽ ചിറകടിക്കുക നീ……..

കാണാപൊന്നിൻ പൊന്നേ മഞ്ഞിൻ മണിയേ

 

കാക്കോത്തി കാവിലെ കാവതി കാക്കയ്ക്കും

കായൽ വരമ്പിലെ കാക്കാലൻ ഞണ്ടിനും

കണ്ണിൽ കണ്ണിൽ കാണാ കിന്നാരം

      

കൺമഷിയാൽ കണ്ണെഴുതും മാൻകിടാവിനിന്നലെ

മായാചിന്തൂരം മൈനചാർത്തിയോ

കൺമഷിയാൽ കണ്ണെഴുതും മാൻകിടാവിനിന്നലെ

മായാചിന്തൂരം മൈനചാർത്തിയോ

പുഴയ്ക്കു കൊഞ്ചാൻ മഴതുള്ളിയ്ക്കൊരു പൂപാട്ടുണ്ടേ ,എല്ലാം

ഒളിച്ചുവെക്കണ മനസിനുള്ളിലെ തേൻതെല്ലുണ്ടേ

പുഴയ്ക്കു കൊഞ്ചാൻ മഴതുള്ളിയ്ക്കൊരു പൂപാട്ടുണ്ടേ ,എല്ലാം

ഒളിച്ചുവെക്കണ മനസിനുള്ളിലെ തേൻതെല്ലുണ്ടേ

പൂവുറങ്ങുമ്പോൾ കുറുകാനായ് കനവിൻ കുയിലുണർന്നേ

രാവുണരുമ്പോൾ മിഴിവാതിൽ തുറക്കാൻ കിളിപറന്നേ

നിലാവുപോൽ തെളിഞ്ഞൊരാൾ വരുന്നെടീ വിരുന്നിന്നായ്

തണുവണിപ്പുഴ കടവുടുത്തൊരു കനവുമുണ്ടിലെ കസവണിയുക നീ…….

കാണാപൊന്നിൻ പൊന്നേ മഞ്ഞിൻ മണിയേ

      

കാക്കോത്തി കാവിലെ കാവതി കാക്കയ്ക്കും

കായൽ വരമ്പിലെ കാക്കാലൻ ഞണ്ടിനും

കണ്ണിൽ കണ്ണിൽ കാണാ കിന്നാരം

കിന്നാരം കിന്നാരം കാണാ കിന്നാരം 

കന്നിനിലാവത്തെ കിന്നരിപുള്ളിനും

മഞ്ഞണി പാടത്തെ മാടത്ത തത്തയ്ക്കും

തമ്മിൽ തമ്മിൽ കാണാപുന്നാരം

പുന്നാരം പുന്നാരം കാണാപുന്നാരം

കാക്കോത്തി കാവിലെ കാവതി കാക്കയ്ക്കും

കായൽ വരമ്പിലെ കാക്കാലൻ ഞണ്ടിനും

കണ്ണിൽ കണ്ണിൽ കാണാ കിന്നാരം

കാണാ കിന്നാരം  കാണാ കിന്നാരം കിന്നാരം കിന്നാരം കിന്നാരം 

കാണാ കിന്നാരം..ഹേ 

Leave a Comment