നിനക്കെന്റെ മനസ്സിന്റെ | Ninakkente manasile song lyrics | Gramaphone

Ninakkente manasile song lyrics from Malayalam movie Gramaphone 

 

നിനക്കെന്റെ മനസ്സിന്റെ മലരിട്ട
വസന്തത്തിൽ

മഴവില്ലു മെനഞ്ഞു തരാം

മിഴിക്കുള്ളിലെരിയുന്ന 

നറുതിരി
വെളിച്ചത്തിൻ

ഒരു തുള്ളി കവർന്നു തരാം

ഒരു സ്വർണ്ണത്തിരിയായ് മാറിൽ

തല ചായ്ക്കാൻ മോഹിച്ചെത്തീ

ഒരു കുമ്പിൾ പനിനീരായ് 

നിൻ
പാട്ടിലലിഞ്ഞു തുളുമ്പീ ഞാൻ 

നിനക്കെന്റെ മനസ്സിന്റെ മലരിട്ട വസന്തത്തിൽ

മഴവില്ലു മെനഞ്ഞു തരാം

മിഴിക്കുള്ളിലെരിയുന്ന 

നറുതിരി വെളിച്ചത്തിൻ

ഒരു തുള്ളി കവർന്നു തരാം.

നീയരികിൽ നിൽക്കുന്നേരം 

പ്രണയം കൊണ്ടെൻ
കരൾ പിടയും

ഇതളോരത്തിളവേൽക്കും വെൺ

ശലഭം പോൽ ഞാൻ മാറിടും

നീയരികിൽ നിൽക്കുന്നേരം 

പ്രണയം കൊണ്ടെൻ കരൾ പിടയും

ഇതളോരത്തിളവേൽക്കും വെൺ

ശലഭം പോൽ ഞാൻ മാറിടും

നീ തൊട്ടുണർത്തുമ്പോൾ നക്ഷത്രമാകും ഞാൻ

നീ ചേർന്നു നിൽക്കുമ്പോൾ 

എല്ലാം
മറക്കും ഞാൻ

പാദസരങ്ങളണിഞ്ഞ 

മനസ്സിലൊരായിരമോർമ്മകളാവുക നീ 

നിനക്കെന്റെ മനസ്സിന്റെ മലരിട്ട വസന്തത്തിൽ

മഴവില്ലു മെനഞ്ഞു തരാം

മിഴിക്കുള്ളിലെരിയുന്ന 

നറുതിരി വെളിച്ചത്തിൻ

ഒരു തുള്ളി കവർന്നു തരാം

 

മായപ്പൊൻ വെയിലിൻ നാളം 

മിഴിയാലുഴിയും
വിൺസന്ധ്യേ

സ്വപ്നത്തിൻ വാതില്‍പ്പടിമേൽ 

വന്നു
വിളിച്ചു നീയെന്തേ

മായപ്പൊൻ വെയിലിൻ നാളം 

മിഴിയാലുഴിയും വിൺസന്ധ്യേ

സ്വപ്നത്തിൻ വാതില്‍പ്പടിമേൽ 

വന്നു വിളിച്ചു നീയെന്തേ

പ്രാണന്റെ വെൺപ്രാവായ് പാടുന്നു നീ
മെല്ലെ….

പ്രേമാർദ്രമായെന്തോ ചൊല്ലുന്നു നീ
മെല്ലെ…

പിന്നെയുമെന്റെ കിനാക്കളെയുമ്മ 

കൊടുത്തു കൊടുത്തു

മയക്കിയുണർത്തുക നീ 

നിനക്കെന്റെ മനസ്സിന്റെ മലരിട്ട വസന്തത്തിൽ

മഴവില്ലു മെനഞ്ഞു തരാം 

മിഴിക്കുള്ളിലെരിയുന്ന 

നറുതിരി വെളിച്ചത്തിൻ

ഒരു തുള്ളി കവർന്നു തരാം

ഒരു സ്വർണ്ണത്തിരിയായ് മാറിൽ

തല ചായ്ക്കാൻ മോഹിച്ചെത്തീ

ഒരു കുമ്പിൾ പനിനീരായ് 

നിൻ പാട്ടിലലിഞ്ഞു തുളുമ്പീ ഞാൻ 

 

ചിത്രം : ഗ്രാമഫോൺ

സംഗീതം : വിദ്യാസാഗർ
വരികള്‍ : ഗിരീഷ് പുത്തഞ്ചേരി
ആലാപനം  : കെ ജെ യേശുദാസ്, സുജാത മോഹന്‍ 

 

Leave a Comment

”
GO