വിജനതയിൽ vijanathayil malayalam lyrics

 

ഗാനം :  വിജനതയിൽ   

ചിത്രം : ഹൌ ഓൾഡ് ആർ യു 

രചന : റഫീഖ് അഹമ്മദ് 

ആലാപനം :  ശ്രെയ ഘോഷാൽ 

വിജനതയിൽ പാതിവഴി തീരുന്നു

ചൊരിമണലിൽ വീണുവെയിലാറുന്നു

ആഴമറിയാ സാഗരങ്ങള്‍ നീന്തി നീന്തി

തീരമണയാ.. കൂരിരുളിലേകയായൊരോടമാകയോ…………

ചുവടുകളേ തളരരുതേ..ഇടറരുതേ.. വരൂ വരൂ

പോകാമാകലേ

വിജനതയിൽ പാതിവഴി തീരുന്നു

ചൊരിമണലിൽ വീണുവെയിലാറുന്നു

ഓടിമറയും കാലമെങ്ങോ ഒർത്തുനിൽക്കാതങ്ങ് ദൂരെ

എങ്ങോ പോയതെങ്ങോ

എൻ കിനാവിൻ വെണ്‍പിറാക്കൾ

എന്തേ മാഞ്ഞതെന്തേ..

മണ്‍ചിരാതിൽ പൂത്ത നാളം

പുലരികളേ ഇതുവഴിയേ ..ഇനിയുണരൂ

വരൂ.. വരൂ  വിണ്‍വീഥിയിലായ് 

വിജനതയിൽ പാതിവഴി തീരുന്നു

ചൊരിമണലിൽ വീണുവെയിലാറുന്നു

ആ ..ആ ..

നീലമുകിലായി വാനിലേറാൻ..

മേലെ മേലേ പാറി നീങ്ങാന്‍..  

ഉള്ളിൽ.. ഉള്ളിന്നുള്ളിൽ

പണ്ടുപണ്ടേ..നെയ്ത സ്വപ്നം

വീണ്ടും തേടിവന്നു കണ്ണിലാളാൻ നിദ്രനീന്തി 

നിഴലുകളേ ഇനി മറയൂ ..

പകലൊളികൾ നിറം തരും മണ്‍പാതയിലായ് 

വിജനതയിൽ പാതിവഴി തീരുന്നു

ചൊരിമണലിൽ വീണുവെയിലാറുന്നു

ആഴമറിയാ സാഗരങ്ങള്‍ നീന്തിനീന്തി

തീരമണയാ.. കൂരിരുളിലേകയായോരോടമാകയോ

ചുവടുകളേ തളരരുതേ..ഇടറരുതേ.. വരൂ വരൂ

പോകാമാകലേ ..

ഉം ..ഉം ………………

Leave a Comment

”
GO