ഗാനം : ഒറ്റത്തുമ്പി നെറ്റിത്താളിൽ
ചിത്രം : പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും
രചന : വയലാർ ശരത്ചന്ദ്ര വർമ്മ
ആലാപനം : ശങ്കർ മഹാദേവൻ,കെ എസ് ചിത്ര
ഒറ്റത്തുമ്പീ, നെറ്റിത്താളിൽ
നീ തൊട്ടല്ലോ…. പ്രേമപ്പൂവിൻ സിന്ദൂരം….
പ്രേമപ്പൊട്ടോ തൊട്ടപ്പോഴേ ഇഷ്ടത്തോടെ
മൊട്ടിട്ടെന്നിൽ ശൃംഗാരം…
ഓ ശൃംഗാരമൊടെ ആടി
പുരികങ്ങൾ നല്ലഴകിൽ….
മന്ദാരമാരോ ചൂടി….
ഹൃദയത്തിൻ ചില്ലകളിൽ…
നിൻ ചില്ലകൾ തണലല്ലേ …..അല്ലേ….
ഒറ്റത്തുമ്പീ നെറ്റിത്താളിൽ
നീ തൊട്ടല്ലോ പ്രേമപ്പൂവിൻ സിന്ദൂരം
പ്രേമപൊട്ടോ തൊട്ടപ്പോഴേ
ഇഷ്ടത്തോടെ മൊട്ടിട്ടെന്നിൽ ശൃംഗാരം
ഇന്നോളം കണ്ടീല ചമയം തെല്ലില്ലാ…തെ
കൗമാരം കൊണ്ടാടും പൂവേ…. നിന്നെ
പൂന്തെന്നൽ പോലെ നീ അണയുമ്പോളന്നൊന്നും
ഞാൻ ഗന്ധം തന്നീല നീ വാ….ങ്ങീലാ
ഇന്നോ നീ പൂവല്ല, ഈ നെഞ്ചിൻ പെണ്ണല്ലേ….
പെണ്ണെന്റെ കണ്മുന്നിൽ കണ്ണൻ നീ മായല്ലേ….
ഓടത്തണ്ടായി നീയെൻ ചുണ്ടിൽ
ചേരുമ്പോഴോ തക തിത്തിത്താരാ
ഒറ്റത്തുമ്പീ…….നെറ്റിത്താളിൽ……
നീ തൊട്ടല്ലോ……..പ്രേമപ്പൂവിൻ സിന്ദൂരം….
പ്രേമപ്പൊട്ടോ തൊട്ടപ്പോഴേ ഇഷ്ടത്തോടെ
മൊട്ടിട്ടെന്നിൽ ശൃംഗാരം…
നാന നനനാ ന നനനന
നാന നനനാ ന നനനന
ഉം .. ഉം
നീ ഇന്നോ കാറ്റാ..യി
അരികേ ഞാൻ ഞാറാ…യി
നീരാടി നാമൊന്നായി ഈറൻ മഞ്ഞിൽ…
ഓ …… ആകാശം മേലാകെ
മഴമേഘം പൂശുമ്പോൾ,
ഇന്നാദ്യം കണ്ടൂ നിൻ മിന്നൽച്ചന്തം
പിന്നാലെ പെയ്യാം ഞാൻ
വർഷംപോൽ നിൻ മേലെ..
അന്നേരം തുള്ളാം ഞാൻ, കായൽപോൽ നിൻ കൂടെ..
വെള്ളം മീതെ വള്ളം മേലേ
നീയും ഞാനും ,
തക തിത്തിത്താരാ
ഒറ്റത്തുമ്പീ, നെറ്റിത്താളിൽ
നീ തൊട്ടല്ലോ…. പ്രേമപ്പൂവിൻ സിന്ദൂരം….
പ്രേമപ്പൊട്ടോ തൊട്ടപ്പോഴേ ഇഷ്ടത്തോടെ
മൊട്ടിട്ടെന്നിൽ ശൃംഗാരം…
ഓ ശൃംഗാരമൊടെ ആടി
പുരികങ്ങൾ നല്ലഴകിൽ….
മന്ദാരമാരോ ചൂടി….
ഹൃദയത്തിൻ ചില്ലകളിൽ…
നിൻ ചില്ലകൾ തണലല്ലേ …..അല്ലേ….