പവിഴമലർ പെൺകൊടി pavizhamalar penkodi malayalam lyrics

ഗാനം : പവിഴമലർ പെൺകൊടി 

ചിത്രം : വൺ മാൻ ഷോ 

രചന : കൈതപ്രം 

ആലാപനം : എം ജി ശ്രീകുമാർ , കെ എസ് ചിത്ര 

പവിഴമലർപ്പെൺകൊടീ……

കനകനിലാക്കണ്മണീ…….

പവിഴമലർപ്പെൺകൊടീ, കനകനിലാക്കണ്മണീ…

താലി ചാർത്തി നിൽക്കുമെന്റെ വിണ്ണഴകിൻ ദേവതേ…..

അഗ്നിസാക്ഷിയായി നിൻ ആത്മദളം വിടരവേ

നാണമാർന്നതെന്തിനെന്ന് പറയൂ പറയൂ..

ഈ സ്വപ്നസംഗമം ഈ സ്നേഹസംഗമം

പൊൻ മാനസങ്ങളിൽ പ്രേമോദാരമാകണം

ഹൃദയാങ്കുരമേ…… പ്രണയോദയമേ

കന്യാദാനമല്ല മിഴിനീർപ്പൂക്കളില്ല

മാനസരംഗവേദിയിൽ

സീതാദുഃഖമില്ല രാധാവിരഹമില്ല

ജീവിതരംഗഭൂമിയിൽ ഹേ

പവിഴമലർപ്പെൺകൊടീ, കനകനിലാക്കണ്മണീ…

നാണമാർന്നതെന്തിനെന്ന് പറയൂ പറയൂ..

ഈ സ്വപ്നസംഗമം ഈ സ്നേഹസംഗമം

പൊൻ മാനസങ്ങളിൽ പ്രേമോദാരമാകണം

കല്യാണതടവറയിൽ വെറുതേ കർപ്പൂരസുരഭിലയായ്

പൊലിയും ജ്വലനമല്ല നീ

സിന്ദൂര തൊടുകുറിയായ് ആണിൻ  നിറമാല

അണിമണമായ് പൊഴിയും ജന്മമല്ല നീ…..

നീയിനി ആത്മാവിൻ സ്വർഗ്ഗീയ സ്വരമായ് വാണുയരേണം

തീരാസ്നേഹസന്ധ്യയിൽ….

ദേവീ ……ദേവീ ……..ദേവീ…….

പവിഴമലർപ്പെൺകൊടീ, കനകനിലാക്കണ്മണീ…

താലി ചാർത്തി നിൽക്കുമെന്റെ വിണ്ണഴകിൻ ദേവതേ…..

അഗ്നിസാക്ഷിയായി നിൻ ആത്മദളം വിടരവേ

നാണമാർന്നതെന്തിനെന്ന് പറയൂ പറയൂ..

ഈ സ്വപ്നസംഗമം ഈ സ്നേഹസംഗമം

പൊൻ മാനസങ്ങളിൽ പ്രേമോദാരമാകണം

പുതുവേളി പുടവകളിലാകെ മൂടുന്ന

സുചരിതയായ് തുള്ളും പാവയല്ല നീ….

മന്ത്രത്തിൻ തിരയടിയിൽ

ഇന്നീ നിറപറയും ദീപവുമായ്

വേൾക്കും കദനമല്ല നീ….

നീ ഇനി ഇടനെഞ്ചിൽ  അനുരാഗ

തെളിമഴയായ് പൊഴിയേണം

താരാവർണ്ണ രാത്രിയിൽ….

ദേവീ ……ദേവീ…….. ദേവീ……

പവിഴമലർപ്പെൺകൊടീ, കനകനിലാക്കണ്മണീ…

താലി ചാർത്തി നിൽക്കുമെന്റെ വിണ്ണഴകിൻ ദേവതേ…..

അഗ്നിസാക്ഷിയായി നിൻ ആത്മദളം വിടരവേ

നാണമാർന്നതെന്തിനെന്ന് പറയൂ പറയൂ..

ഈ സ്വപ്നസംഗമം ഈ സ്നേഹസംഗമം

പൊൻ മാനസങ്ങളിൽ പ്രേമോദാരമാകണം

ഹൃദയാങ്കുരമേ…… പ്രണയോദയമേ

കന്യാദാനമല്ല മിഴിനീർപ്പൂക്കളില്ല

മാനസരംഗവേദിയിൽ

സീതാദുഃഖമില്ല രാധാവിരഹമില്ല

ജീവിതരംഗഭൂമിയിൽ ഹേ

പവിഴമലർപ്പെൺകൊടീ, കനകനിലാക്കണ്മണീ…

താലി ചാർത്തി നിൽക്കുമെന്റെ വിണ്ണഴകിൻ ദേവതേ…..

അഗ്നിസാക്ഷിയായി നിൻ ആത്മദളം വിടരവേ

നാണമാർന്നതെന്തിനെന്ന് പറയൂ പറയൂ..

Leave a Comment

”
GO