ഗാനം : റോസാപ്പൂ റോസാപ്പൂ
ചിത്രം : വൺ മാൻ ഷോ
രചന : ഗിരീഷ് പുത്തഞ്ചേരി
ആലാപനം : എം ജി ശ്രീകുമാർ , കെ എസ് ചിത്ര
ഓ…ഓ…ഓ..ഓ ….ഓ …ഓ
ഓ ഓ ഓ ഓ ഓ
റോസാപ്പൂ റോസാപ്പൂ..
പുന്നാരപ്പൂമുടിയിൽ, പൂമാരൻ ചൂടുന്നേ,
റോസാപ്പൂ റോസാപ്പൂ.. റോസാ റോസാ
റോസാ റോസാ
മായാമഞ്ചലിൽ പായുമിളനീർത്തെന്നലേ…..
അവളോടെൻ പരിഭവങ്ങൾ ചൊല്ലുമോ…
മായാമോതിരം വിരലിൽ ചാർത്തും പൗർണ്ണമീ…..
അവനിന്നെൻ ഹൃദയരാഗം കേൾക്കുമോ…..
ഇറവെള്ളച്ചോലയിലന്നാൾ കളിവള്ളം മെല്ലെയിറക്കീ
കളി ചൊല്ലി കരളു തുടുത്തതു മറന്നേ പോയോ
മഴയെത്തും വൈകുന്നേരം ഇലവാഴക്കുടയും ചൂടി
മഴകൊള്ളാതൊത്തിരി നിന്നതു മറന്നേ പോയോ
ഞാനാദ്യം തൊട്ടുവിടർത്തിയ പൊന്നിതൾ നീയല്ലേ
ഞാനാദ്യം മീട്ടിയുണർന്ന വിപഞ്ചിക നീയല്ലേ
ഉഷസ്സിന്റെ പീലികൊണ്ടന്നാദ്യരാഗം നൽകി ഞാൻ
കുയിൽ പഞ്ചമങ്ങളാലെൻ സ്വരം നൽകി ഞാൻ
മനസ്സിന്റെ നൂറു വർണ്ണത്താലിയിന്നു നൽകീ ഞാൻ
നിനക്കെന്റെ ആത്മരാഗോന്മാദമേകീ ഞാൻ
ഓ……..ഓ………….ഓ…………
റോസാപ്പൂ റോസാപ്പൂ..
പുന്നാരപ്പൂമുടിയിൽ, പൂമാരൻ ചൂടുന്നേ,
റോസാപ്പൂ റോസാപ്പൂ.. റോസാ റോസാ
റോസാ റോസാ
റോസാ റോസാ റോസാ റോസാ
റോസാ റോസാ റോസാ റോസാ
കരിവളയും ചാന്തും വാങ്ങി കരിമാടിക്കവലയിലന്നാൾ
ഒരു തുട്ടിനു തമ്മിൽ തല്ലിയതോർമ്മയില്ലേ…..
വരുമെന്ന് പറഞ്ഞവനേ ഞാൻ വഴിവക്കിൽ നിന്നിട്ടും നീ
മലരിട്ട വസന്തം പോലന്നൊളിച്ചതെന്തേ…
കനകപ്പൂ ചിറകു വിടർത്തിയ മുത്തുകിനാവല്ലേ……
ഇടനെഞ്ചിൽ പുളകം ചിന്തിയ തളിരാം തളിരല്ലേ
നിലാത്തുമ്പച്ചോറു നൽകിയ ബാല്യകാലകൈകളിൽ
നിനക്കെന്റെ സ്നേഹം ജന്മം പകുത്തേകി ഞാൻ
ചിലമ്പുംകരൾ ചിലമ്പിൽ താളമെങ്ങോ കേൾക്കവേ
ജനല്‍പ്പാളി മന്ദം മന്ദം തുറന്നിട്ടു ഞാൻ
ഓ……..ഓ………….ഓ…………
റോസാപ്പൂ റോസാപ്പൂ..
പുന്നാരപ്പൂമുടിയിൽ, പൂമാരൻ ചൂടുന്നേ,
റോസാപ്പൂ റോസാപ്പൂ.. റോസാ റോസാ
റോസാ റോസാ
മായാമഞ്ചലിൽ പായുമിളനീർത്തെന്നലേ…..
അവനോടെൻ പരിഭവങ്ങൾ ചൊല്ലുമോ…ഓ ഓ ഓ
റോസാ റോസാ റോസാ റോസാ
റോസാ റോസാ റോസാ റോസാ