Poo Kumkumapoo song lyrics | Malayalam hit song | Rasathanthram

 Poo Kumkumapoo song lyrics from Malayalam movie Rasathanthram


പൂ കുങ്കുമ പൂ പുഞ്ചിരിക്കും
ചെമ്പകപ്പൂ

എൻ നെഞ്ചകത്തെ തങ്ക നിലാ താമര പൂ

പൂ കുങ്കുമ പൂ പുഞ്ചിരിക്കും ചെമ്പകപ്പൂ

എൻ നെഞ്ചകത്തെ തങ്ക നിലാ താമര പൂ

പട്ടു നിലാവു പൊട്ടി
വിരിഞ്ഞൊരോർമ്മകളിൽ

കുട്ടികളായി മുത്തു മെനഞ്ഞ പട്ടിളം
ചില്ലകളിൽ 

കുഞ്ഞു പൂ കുങ്കുമ പൂ പുഞ്ചിരിക്കും ചെമ്പകപ്പൂ

എൻ നെഞ്ചകത്തെ തങ്ക നിലാ താമര പൂ


അമ്പന്നൊന്നക്ഷരം ചൊല്ലി
പഠിപ്പിച്ചൊരെൻ ഗുരുനാഥനല്ലേ

അന്തിക്കിരുട്ടിലെ വെട്ടം തെളിയിച്ച
കൈത്തിരി നാളമല്ലേ

അമ്പന്നൊന്നക്ഷരം ചൊല്ലി പഠിപ്പിച്ചൊരെൻ ഗുരുനാഥനല്ലേ

അന്തിക്കിരുട്ടിലെ വെട്ടം തെളിയിച്ച കൈത്തിരി നാളമല്ലേ  

താരാട്ട് മൂളാൻ പാട്ടായതും താളം
പിടിക്കും വിരലായതും

അമ്മയില്ലാത്ത നൊമ്പരം മാറ്റും
അച്ഛന്റെ പുണ്യമല്ലേ 

പൂ കുങ്കുമ പൂ പുഞ്ചിരിക്കും ചെമ്പകപ്പൂ

എൻ നെഞ്ചകത്തെ തങ്ക നിലാ താമര പൂ

 

കാവിലെ ഉത്സവം കാണുവാൻ പോകുമ്പം
തോളിലുറങ്ങിയതും

കർക്കിടകാറ്റിലെ കോട മഴയത്ത് കൂടെയിറങ്ങിയതും 

കാവിലെ ഉത്സവം കാണുവാൻ പോകുമ്പം തോളിലുറങ്ങിയതും

കർക്കിടകാറ്റിലെ കോട മഴയത്ത് കൂടെയിറങ്ങിയതും

ഉണ്ണീ പൊന്നുണ്ണീ വിളിയായതും കണ്ണാടി
പോലെൻ നിഴലായതും

നെഞ്ചിലുലാവും സങ്കടം തീർത്തൊരച്ഛന്റെ
നന്മയല്ലേ

പൂ കുങ്കുമ പൂ പുഞ്ചിരിക്കും ചെമ്പകപ്പൂ

എൻ നെഞ്ചകത്തെ തങ്ക നിലാ താമര പൂ

പട്ടു നിലാവു പൊട്ടി വിരിഞ്ഞൊരോർമ്മകളിൽ

കുട്ടികളായി മുത്തു മെനഞ്ഞ പട്ടിളം ചില്ലകളിൽ 

കുഞ്ഞു പൂ കുങ്കുമ പൂ പുഞ്ചിരിക്കും ചെമ്പകപ്പൂ

എൻ നെഞ്ചകത്തെ തങ്ക നിലാ താമര പൂ….


ചിത്രം : രസതന്ത്രം

സംഗീതം : ഇളയരാജ

വരികള്‍ : ഗിരീഷ് പുത്തഞ്ചേരി

ആലാപനം : കെ ജെ യേശുദാസ്

Leave a Comment