Minnaminni song lyrics | Malayalam song lyrics | Koode



 Minnaminni song lyrics from Malayalam movie Koode


മിന്നാമിന്നി രാരാരോ

കണ്ണിൽ മിന്നി ആരാരോ

നിന്നോടൊപ്പം എന്നെന്നും 

അക്കം പക്കം കൂടാല്ലോ

ഉയരെ ഒരമ്പിളി മാമനുണ്ടേ

കാളിയൂഞ്ഞാലാടാൻ കൂട്ടിനുണ്ടെ

മിന്നാമിന്നി രാരാരോ

കണ്ണിൽ മിന്നി ആരാരോ

നിന്നോടൊപ്പം എന്നെന്നും 

അക്കം പക്കം കൂടാല്ലോ

 

തുമ്പികുഞ്ഞല്ലേ കൊഞ്ചും പ്രാവല്ലേ

നെഞ്ചോടു ഞാൻ ചേർക്കുകില്ലേ

കണ്ണെത്താ ദൂരെ പാറിപ്പോകുമ്പോൾ

പിന്നാലെ നീ പോരുകില്ലേ 

കുന്നിൻമേലെ കുന്നിക്കുരു പെറുക്കാൻ

ഒമേൽക്കൈയ്യാൽ കളിവീടൊന്നുണ്ടാകാം

പ്രിയമോടെ നിന്നിൽ പൂനിലാവായ്

പിരിയാതെ എന്നും കൂടെയുണ്ടേ



മിന്നാമിന്നി രാരാരോ

കണ്ണിൽ മിന്നി ആരാരോ

 

കുഞ്ഞിക്കൈനീട്ടി മുല്ലത്തൈപോലെ

പൊന്നോമലേ നീ നിന്നുവെങ്കിൽ

എന്തേ നിനക്കായ് നൽകീടും ഞാൻ

നിന്നോർമ്മകൾ പൂചൂടുവാൻ

കൈയ്യിൽ മെല്ലെ കുപ്പിവള നിറയ്ക്കാം

വാനം മീതെ പട്ടങ്ങൾ പറത്താം 

കടലാസ്സു തോണിയേറിയേറി 

തുഴയാതെ ദൂരെ നമുക്കു പോകാം

 

മിന്നാമിന്നി രാരാരോ

കണ്ണിൽ മിന്നി ആരാരോ

നിന്നോടൊപ്പം എന്നെന്നും 

അക്കം പക്കം കൂടാല്ലോ

 

ചിത്രം :
കൂടെ

സംഗീതം :
എം ജയചന്ദ്രൻ

വരികള്‍ :
റഫീക്ക് അഹമ്മദ്

ആലാപനം :
അഭയ് ജോധ്പുർകാർ



Leave a Comment

”
GO