ആകാശത്താമരപോലെ aakasa thaamarapole malayalam lyrics

 ഗാനം : ആകാശത്താമരപോലെ

ചിത്രം : അയാൾ കഥയെഴുതുകയാണ്

രചന : കൈതപ്രം ദാമോദരൻ നമ്പൂതിരി

ആലാപനം : കെ ജെ യേശുദാസ്,മനോ 

ആകാശത്താമരപോലെ പാതിവിടർന്ന നീയാര്

ആ………………………….ആ………………

ആകാശത്താമരപോലെ പാതിവിടർന്ന നീയാര്

(അറബിക് വരികൾ )

ആലോലപ്പൊൻ‌പീലിപോലെ പാറിപ്പറന്ന നീയാര്

(അറബിക് വരികൾ )

ആരു നീ ഹൃദയചന്ദ്രികേ, സ്വപ്‌നദൂ‍തികേ

കടൽച്ചിപ്പിയിൽ മയങ്ങി നിന്നു

മുത്തുപോലിറങ്ങി വന്ന മോഹനൃത്തചാരുതേ

ആകാശത്താമരപോലെ പാതിവിടർന്ന നീയാര്

നീലക്കിളികൾ നിന്നെത്തേടി തുടിച്ചുവല്ലോ……..

നക്ഷത്രങ്ങൾ നിന്നെ നോക്കി തിളങ്ങിയല്ലോ……….

നീലക്കിളികൾ നിന്നെത്തേടി തുടിച്ചുവല്ലോ……..

നക്ഷത്രങ്ങൾ നിന്നെ നോക്കി തിളങ്ങിയല്ലോ……….

പുതുപുലരികളെന്നും നിന്നെക്കാണാൻ മണ്ണിൽ വന്നു

നിറമലരുകളിന്നും നിന്നെത്തേടി പൊന്നിതൾ നീട്ടി

ആരു നീ…………..ദേവതേ…………

ആകാശത്താമരപോലെ പാതിവിടർന്ന നീയാര്

ഈന്തപ്പനകൾ നിഴലു വിരിച്ചു നിനക്കുവേണ്ടി

ആമ്പൽക്കൊടികൾ മാല കൊരുത്തു നിനക്കുവേണ്ടി

ഈന്തപ്പനകൾ നിഴലു വിരിച്ചു നിനക്കുവേണ്ടി

ആമ്പൽക്കൊടികൾ മാല കൊരുത്തു നിനക്കുവേണ്ടി

കലിയിളകിയ കാറ്റിൽ മണലാരാരണ്യം പാൽക്കടലായി

അലമാലകൾ തങ്കക്കാൽത്തള തീർത്തു നിനക്കുവേണ്ടി

ആരു നീ………..ദേവതേ……………………

ആകാശത്താമരപോലെ പാതിവിടർന്ന നീയാര്

(അറബിക് വരികൾ )

ആലോലപ്പൊൻ‌പീലിപോലെ പാറിപ്പറന്ന നീയാര്

(അറബിക് വരികൾ )

ആരു നീ ഹൃദയചന്ദ്രികേ, സ്വപ്‌നദൂ‍തികേ

കടൽച്ചിപ്പിയിൽ മയങ്ങി നിന്നു

മുത്തുപോലിറങ്ങി വന്ന മോഹനൃത്തചാരുതേ

ആകാശത്താമരപോലെ പാതിവിടർന്ന നീയാ………………ര്

Leave a Comment