അരുണകിരണദീപം arunakirana deepam malayalam lyrics

 

ഗാനം : അരുണകിരണദീപം

ചിത്രം : ഗുരു 

രചന : എസ് രമേശൻ നായർ

ആലാപനം : കെ ജെ യേശുദാസ് ,രാധിക തിലക് ,കോറസ് 

അരുണകിരണദീപം പാപക്കടലിലുദയമാവുന്നു

അരുണകിരണദീപം പാപക്കടലിലുദയമാവുന്നു

തിമിരനിരയിലിന്നാ ഗോളം പ്രണവനയനമാകുന്നു

ശാപഗോപുരങ്ങള്‍ ചായും.. ദേവവീഥി നീളുന്നു

പാഴിരുള്‍ക്കുടങ്ങള്‍ വീഴും പ്രാണവായു വീശുന്നു..

ബ്രഹ്മനാദ നാദം നാദം…ബ്രഹ്മരൂപ രൂപം രൂപം

നാമൊന്നായ് തേടുകയായ്

ഓ.. നാമൊന്നായ് പാടുകയായ്

നാം നാമായ്.. തേടുകയായ്

ഓ നാം.. നാമായ് പാടുകയായ്

അരുണകിരണദീപം പാപക്കടലിലുദയമാവുന്നു

തിമിരനിരയിലിന്നാ ഗോളം പ്രണവനയനമാകുന്നു

ജനിമൃതികളിലൊരു വരമൊഴിയായ്

വിജയശംഖമുണരുകയായ്…

നാനാന നാനാന നാനാന നാ 

ഗുരുകൃപയുടെ തിരുമുകിലഴകായ്

വരദമാരി ചൊരിയുകയായ്….

ശുദ്ധിനേടുമോരോ കണ്ണില്‍.. സത്യദര്‍ശനം ധന്യം..

ആ…………………………

മുക്തിനേടുമോരോ ജന്മം ശക്തിപൂജിതം ബ്രഹ്മം

കുപിതരൗദ്രമേഘം മായുന്നൂ………………….

അഭയമുദ്ര പൂവായ്‌ത്തീരുന്നൂ………….

ആ………………..

പൂര്‍‌വ്വപുണ്യഗാനം നല്‍കും..

ബ്രഹ്മലോകവാതില്‍.. തുറക്കും

അരുണകിരണദീപം പാപക്കടലിലുദയമാവുന്നു

തിമിരനിരയിലിന്നാ ഗോളം പ്രണവനയനമാകുന്നു

ശാപഗോപുരങ്ങള്‍ ചായും.. ദേവവീഥി നീളുന്നു

പാഴിരുള്‍ക്കുടങ്ങള്‍ വീഴും പ്രാണവായു വീശുന്നു..

ബ്രഹ്മനാദ നാദം നാദം…ബ്രഹ്മരൂപ രൂപം രൂപം

നാമൊന്നായ് തേടുകയായ്

ഓ.. നാമൊന്നായ് പാടുകയായ്

നാം നാമായ്.. തേടുകയായ്

ഓ നാം.. നാമായ് പാടുകയായ്

അരുണകിരണദീപം പാപക്കടലിലുദയമാവുന്നു

തിമിരനിരയിലിന്നാ ഗോളം പ്രണവനയനമാകുന്നു

കരുണയിലൊരു കടലെഴുകടലായ്

കലിയൊഴിഞ്ഞു തെളിയുകയായ്…

നാനാന നാനാന നാനാന നാ 

പൊരുളിനുമൊരു പൊരുള്‍ പലതിരിയായ്

അരുള്‍ ചൊരിഞ്ഞു പുലരുകയായ്..

അന്ധകാരമോഹം മായും ബന്ധമോചനം പുണ്യം…

ആ ………………………………………..

ചിത്പ്രകാശദീപം തേടും.. സത്യലോകമേ ലോകം

ഉദയജന്മരാഗം കേള്‍ക്കുന്നൂ ..

ഹൃദയപദ്മഗന്ധം വീശുന്നൂ………………

സത്യ സാന്ദ്രരാഗംപോലെ ജീവഗാനമന്ത്രം ചൊല്ലും

അരുണകിരണദീപം പാപക്കടലിലുദയമാവുന്നു

തിമിരനിരയിലിന്നാ ഗോളം പ്രണവനയനമാകുന്നു

ശാപഗോപുരങ്ങള്‍ ചായും ദേവവീഥി നീളുന്നു

പാഴിരുള്‍ക്കുടങ്ങള്‍ വീഴും പ്രാണവായു വീശുന്നു..

ബ്രഹ്മനാദ നാദം നാദം…ബ്രഹ്മരൂപ രൂപം രൂപം

നാമൊന്നായ് തേടുകയായ്

ഓ.. നാമൊന്നായ് പാടുകയായ്

നാം നാമായ്.. തേടുകയായ്

ഓ നാം.. നാമായ് പാടുകയായ്

അരുണകിരണദീപം പാപക്കടലിലുദയമാവുന്നു

തിമിരനിരയിലിന്നാ ഗോളം പ്രണവനയനമാകുന്നു

Leave a Comment

”
GO