ദേവസംഗീതം നീയല്ലേ devasangeetham neeyalle malayalam lyrics

 

ഗാനം : ദേവസംഗീതം നീയല്ലേ

ചിത്രം : ഗുരു 

രചന : എസ് രമേശൻ നായർ

ആലാപനം : കെ ജെ യേശുദാസ്,രാധിക തിലക്  

ദേവസംഗീതം നീയല്ലേ ദേവീ വരൂ വരൂ

തേങ്ങുമീ കാറ്റു നീയല്ലേ തഴുകാൻ ഞാനാരോ

ദേവസംഗീതം നീയല്ലേ നുകരാൻ ഞാനാരോ

ആരുമില്ലാത്ത ജന്മങ്ങൾ തീരുമോ ദാഹമീ മണ്ണിൽ

നിന്നോർമ്മയിൽ ഞാനേകനായ്

നിന്നോർമ്മയിൽ ഞാനേകനായ്

തേങ്ങുമീ കാറ്റു നീയല്ലേ തഴുകാൻ ഞാനാരോ

ദേവസംഗീതം നീയല്ലേ നുകരാൻ ഞാനാരോ

ചിലു ചിലും സ്വര നൂപുരം ദൂര ശിഞ്ജിതം പൊഴിയുമ്പോൾ

ഉതിരുമീ മിഴിനീരിലെൻ പ്രാണ വിരഹവും അലിയുന്നു……………

എവിടെ നിൻ മധുര ശീലുകൾ……………….

മൊഴികളേ നോവല്ലേ

സ്മൃതിയിലോ പ്രിയ സംഗമം…………. 

ഹൃദയമേ ഞാനില്ലേ

സ്വരം മൂകം….. വരം ശോകം……… 

പ്രിയനേ വരൂ വരൂ………………………

തേങ്ങുമീ കാറ്റു നീയല്ലേ തഴുകാൻ ഞാനാരോ

ശ്രുതിയിടും കുളിരായി നിൻ ഓർമയെന്നിൽ നിറയുമ്പോൾ

ജനനമെന്ന കഥ കേൾക്കാൻ തടവിലായതെന്തേ നാം……………

ജീവ രാഗ മധു തേടീ…….. വീണുടഞ്ഞതെന്തേ നാം

സ്നേഹമെന്ന കനി തേടീ……… നോവു തിന്നതെന്തേ നാം

ഒരേ രാഗം… ഒരേ താളം… പ്രിയേ നീ വരൂ വരൂ

തേങ്ങുമീ കാറ്റു നീയല്ലേ തഴുകാൻ ഞാനാരോ

ദേവസംഗീതം നീയല്ലേ നുകരാൻ ഞാനാരോ

ആരുമില്ലാത്ത ജന്മങ്ങൾ തീരുമോ ദാഹം ഈ മണ്ണിൽ

നിന്നോർമ്മയിൽ ഞാനേകനായ്

നിന്നോർമ്മയിൽ ഞാനേകനായ്

തേങ്ങുമീ കാറ്റു നീയല്ലേ തഴുകാൻ ഞാനാരോ

ദേവസംഗീതം നീയല്ലേ നുകരാൻ ഞാനാരോ

Leave a Comment

”
GO