ഗാനം :ചെമ്പഴുക്കാ
ചിത്രം : കണ്ണെഴുതി പൊട്ടുംതൊട്ട്
രചന : കാവാലം നാരായണപ്പണിക്കർ
ആലാപനം : കെ ജെ യേശുദാസ് ,മഞ്ജു വാര്യർ
ചെമ്പഴുക്കാ……… ചെമ്പഴുക്കാ………. ചക്കര ചെമ്പഴുക്കാ
ചെമ്പഴുക്കാ ചെമ്പഴുക്കാ ചക്കര ചെമ്പഴുക്കാ
കെഴക്കു കെഴക്ക് കെഴക്കൂന്നൊരു ചക്കര ചെമ്പഴുക്കാ

പൂക്കൈതയാറ്റിൽ കൈത പൂങ്കാറ്റിൽ
ചേറ്റുമണമുണ്ടേ കുട്ടനാട്ടിൻ ചെളിമണമുണ്ടേ
ചേറ്റുമണമുണ്ടേ കുട്ടനാട്ടിൻ ചെളിമണമുണ്ടേ
ചെമ്പഴുക്കാ ചെമ്പഴുക്കാ ചക്കര ചെമ്പഴുക്കാ
ചെമ്പഴുക്കാ ചെമ്പഴുക്കാ ചക്കര ചെമ്പഴുക്കാ
കായലിന്റെ കണ്ണെത്താ തണ്ണിയിലുണ്ടൊരു വര
കന്നി മണ്ണിന്റെ കാലു തെന്നുന്ന വഴു വഴുക്കൻ വരമ്പു വര

വരമ്പു വരേലരിമ്പിടുന്നു പുലരി വെട്ടം തുടു തുടുക്കും
ചെമ്പഴുക്കാ ചെമ്പഴുക്കാ ചക്കര ചെമ്പഴുക്കാ
ചെമ്പഴുക്കാ ചെമ്പഴുക്കാ ചക്കര ചെമ്പഴുക്കാ
ഓടിയെത്തും ഓളങ്ങൾ വീണുടയും കടവിലു
കാത്തിരുന്നിട്ടും കണ്ടതില്ലല്ലോ
മറിമറിപ്പൻ കൊതുമ്പു വള്ളം
ഓടിയെത്തും ഓളങ്ങൾ വീണുടയും കടവിലു
കാത്തിരുന്നിട്ടും കണ്ടതില്ലല്ലോ
മറിമറിപ്പൻ കൊതുമ്പു വള്ളം
ഒടുവിലാണ്ടെ അകലെ നിന്നും
വഴി തെളിഞ്ഞേ തുഴയിടുന്നേ