ഗാനം : ഹരിചന്ദനമലരിലെ
ചിത്രം : കണ്ണെഴുതി പൊട്ടുംതൊട്ട്
രചന :കാവാലം നാരായണപ്പണിക്കർ
ആലാപനം : എം ജി ശ്രീകുമാർ
പ്രാണനാഥനെനിക്കു നൽകിയ
പരമാനന്ദരസത്തേ………..പരവതിലെഴുതാമോ
ഹരിചന്ദനമലരിലെ മധുവായ് ഹരമിളകും മൃഗമദലയമായ്
മാറിലിടയും മാരകേളീ ലാലസാവേഗം………
നീലനിലാക്കുളിരിലുലാവും നെയ്യാമ്പൽ പൂങ്കനവായ് നീ
നിൻദളങ്ങൾ കൺ തുറക്കെ കാമനുണർന്നല്ലോ
ആ……….ആ……………..
ഹരിചന്ദനമലരിലെ മധുവായ് ഹരമിളകും മൃഗമദലയമായ്
മാറിലിടയും മാരകേളീ ലാലസാവേഗം………
ഉം…..ഉം…..ഉം……………..
ഉള്ളിൽ കലിതുള്ളും മിന്നലോ
കടമിഴിയിൽ വീശുമഴകാണോ……. വിങ്ങുമലിവാണോ
ഉള്ളിൽ കലിതുള്ളും മിന്നലോ
കടമിഴിയിൽ വീശുമഴകാണോ…… വിങ്ങുമലിവാണോ
മാറിലേ തേങ്ങലിൽ പരിഭവമുറയുന്നോ
ഹരിചന്ദനമലരിലെ മധുവായ് ഹരമിളകും മൃഗമദലയമായ്
മാറിലിടയും മാരകേളീ ലാലസാവേഗം………
പൂന്തേൻ മൊഴി തൂവും കാമമോ
പൊരുളറിയാതെന്നിൽ മുഴുകുന്നോ…. വീണുപിടയുന്നോ
പൂന്തേൻ മൊഴി തൂവും കാമമോ
പൊരുളറിയാതെന്നിൽ മുഴുകുന്നോ…. വീണുപിടയുന്നോ
പൂങ്കുയിൽ കൊഞ്ചലിൽ ഒളിയുമൊരഴകാണോ
ഹരിചന്ദനമലരിലെ മധുവായ് ഹരമിളകും മൃഗമദലയമായ്
മാറിലിടയും മാരകേളീ ലാലസാവേഗം………
നീലനിലാക്കുളിരിലുലാവും നെയ്യാമ്പൽ പൂങ്കനവായ് നീ
നിൻദളങ്ങൾ കൺ തുറക്കെ കാമനുണർന്നല്ലോ
ആ……….ആ……………..
ഹരിചന്ദനമലരിലെ മധുവായ്
ഹരമിളകും മൃഗമദലയമായ്