ഗാനം :ദേവീ ആത്മരാഗമേകാം
ചിത്രം : ഞാൻ ഗന്ധർവ്വൻ
രചന :കൈതപ്രം ദാമോദരൻ നമ്പൂതിരി
ആലാപനം : കെ ജെ യേശുദാസ്
ആ………………………………..ആ………ആ….ആ
ആ……………
ദേവീ……….
ദേവീ……………..
ആത്മരാഗമേകാം കന്യാവനിയിൽ സുഖദം കളഗാനം
പകരാനണയൂ ഗന്ധർവ വീണയാകൂ നീ
ദേവീ………………
സാഗരങ്ങൾ മീട്ടും സോപാനഗീതമാ….യ്
നിറയും ,നിൻ ശ്രുതിയിൽ ,എൻ ഗാനാലാപം
ഗ മ രി, രി മ പ നി ധ നി മ പ നി സാ… നി സ നി,
സ നി പ മ പ മ രി സ നി സ രി മ പ നി സ രി മ പ
സാഗരങ്ങൾ മീട്ടും സോപാനഗീതമായ്
നിറയും ,നിൻ ശ്രുതിയിൽ എൻ ഗാനാലാപം
മദനയാമിനീ……………. ഹൃദയസൗരഭം
തരളമാം, ശലഭങ്ങളായ്
നുകരാൻ നീ വരൂ……മന്ദം
ദേവീ………………
പാർവണങ്ങൾ തേടും വനചന്ദ്രകാന്തിയിൽ
സോമം, പോൽ പകരൂ, നിൻ രാഗോന്മാ..ദം
പാർവണങ്ങൾ തേടും വനചന്ദ്രകാന്തിയിൽ
സോമം, പോൽ പകരൂ, നിൻ രാഗോന്മാ..ദം
മഞ്ഞണിഞ്ഞൊരീ…………….. ഗന്ധമാദനം
തളിരിടും മദമാകുവാൻ
മഴവിൽ…..ത്തേരിറങ്ങീ ഞാൻ
ദേവീ……………..
ആത്മരാഗമേകാം കന്യാവനിയിൽ സുഖദം കളഗാനം
പകരാനണയൂ ഗന്ധർവ വീണയാകൂ നീ
ദേവീ………………
സംഗീത സംവിധായകനെ മനഃപൂർവം മറന്നതാണോ ഉൾപ്പെടുത്താൻ….