ഗാനം : ദാഹവീഞ്ഞിൻ
ചിത്രം : ഇൻഡിപെൻഡൻസ്
രചന : എസ രമേശൻ നായർ
ആലാപനം : കെ ജെ യേശുദാസ് ,സംഗീത ഗോപകുമാർ
ദാഹവീഞ്ഞിൻ പാനപാത്രമേ
രാവുതീരും യാമമായിതാ
മധുരം നീ…പകരുമോ നിലാവിൽ
അധരം ഞാൻ നുകരും നേരമായിതാ
ദാഹവീഞ്ഞിൻ പാനപാത്രമേ
രാവുതീരും യാമമായിതാ
അറിയാതറിഞ്ഞു അനുരാഗ മുല്ലേ
അമൃതിൽ നീ കുളിക്കാൻ വരൂ
വിളിക്കുന്നു വീണ്ടും നിഴൽ പഞ്ചരങ്ങൾ
നിനക്കെന്നെ നൽകാൻ വരൂ
ഒരു മോഹം മലരായിടുന്നു
തളിർ മെയ്യിൽ പുളകങ്ങളായിതാ
ദാഹവീഞ്ഞിൻ പാനപാത്രമേ
രാവുതീരും യാമമായിതാ
കിനാവിൽ പൊതിഞ്ഞോ
കിളിപ്പെൺകിടാവേ
തുടിക്കുന്ന പൂവിൻ മുഖം ……………
മറക്കുന്നതെന്തേ മനഃപാഠമെല്ലാം ….
അരിത്തങ്കമാകാൻ വരൂ….
പുതുരാഗം കനിയായിടുന്നു
ഇളവെയിൽ……….. കുളിർ മഞ്ഞുമാരിയായ്
ദാഹവീഞ്ഞിൻ പാനപാത്രമേ
രാവുതീരും യാമമായിതാ
മധുരം നീ…പകരുമോ നിലാവിൽ
അധരം ഞാൻ നുകരും നേരമായിതാ
ദാഹവീഞ്ഞിൻ പാനപാത്രമേ
രാവുതീരും യാമമായിതാ
ദാഹവീഞ്ഞിൻ പാനപാത്രമേ
രാവുതീരും യാമമായിതാ