കണികാണും കാലം kanikaanum kaalam malayalam lyrics

 ഗാനം : കണികാണും കാലം

ചിത്രം : ഇൻഡിപെൻഡൻസ് 

രചന : എസ് രമേശൻ നായർ 

ആലാപനം : സംഗീത ഗോപകുമാർ  

കണികാണും കാലം നേരം 

കായാമ്പു പൂക്കും നേരം 

രാഗം, താളം ,ഭാവം 

പനിനീരും തൂകി തൂകി 

പുതുവാനം കൊഞ്ചും നേരം 

നാടൻ പാട്ടിൻ ഈണം…

കളഗീതം മൂളിക്കൊണ്ടും 

കളഭക്കുറി തൂകിക്കൊണ്ടും

തിരുവോണത്തൂവൽത്തുമ്പി ഇതിലേ ഇതിലേ 

കാളിയൂഞ്ഞാലാടിക്കൊണ്ടും 

മഴവിൽക്കുട ചൂടിക്കൊണ്ടും 

മലയാളസ്ത്രീയെ കണ്ടാൽ 

സുഖമേ സുഖമേ 

കണികാണും കാലം നേരം 

കായാമ്പു പൂക്കും നേരം 

രാഗം ,താളം, ഭാവം 

പനിനീരും തൂകി തൂകി 

പുതുവാനം കൊഞ്ചും നേരം 

നാടൻ പാട്ടിൻ ഈണം…

സ്വപ്‌നങ്ങൾ തമ്മിൽ തമ്മിൽ 

കൈമാറി തീർത്തതുണ്ടോ 

മൗനങ്ങൾ പാടുംപോലെ 

മറ്റേതോ വാർത്തയുണ്ടോ

ഒരു മയിൽപോലെ ആടട്ടെ 

മോഹങ്ങൾ വീഴട്ടെ തീരങ്ങളിൽ 

ഇളം പ്രായത്തിൽ ഞാൻ കാണും 

സങ്കല്പമെല്ലാമെ സൗഗന്ധികം 

വെള്ളിച്ചിലമ്പും ചാർത്താതെ 

ജതി കൂടെപാടാതെ 

പുഴപായുന്നു അനുദിനം 

തങ്ക പതക്കങ്ങൾ ചൂടാൻ

മെയ്യിൽ പുളകങ്ങൾ പൂകാൻ

മനം തേടുന്നു ശുഭവരം

കണികാണും കാലം നേരം 

കായാമ്പു പൂക്കും നേരം 

രാഗം ,താളം, ഭാവം 

പനിനീരും തൂകി തൂകി 

പുതുവാനം കൊഞ്ചും നേരം 

നാടൻ പാട്ടിൻ ഈണം…

ഇഷ്ടങ്ങൾ ഉള്ളിനുള്ളിൽ തൈമാസം  തീർത്തുവല്ലോ

 

മുത്തങ്ങൾ ചുണ്ടിൽ ചൂടാൻ ചിത്രങ്ങൾ ചാർത്തുമല്ലോ 

സ്വർണ്ണ ചിറകാർന്ന കൗമാരം 

കുളിർചൂടി മോഹത്തിൽ പുഴപായുന്നൂ 

അന്തിമേഘങ്ങൾ അഴകിന്റെ നിറം ചൂടി

തേരോടും അനുഭൂതിയിൽ 

പൊന്നും കതിർമാല ചൂടി 

അല്ലിതിരുമേനി മൂടി 

കളിയാടുന്നു പ്രിയമുഖം…

എന്റെ മരുഭൂമിയാകെ വർണ്ണമഴ മാല തൂകി 

അഴകേകുന്നു പരിഭവം 

കണികാണും കാലം നേരം 

കായാമ്പു പൂക്കും നേരം 

രാഗം ,താളം ,ഭാവം 

പനിനീരും തൂകി തൂകി 

പുതുവാനം കൊഞ്ചും നേരം 

നാടൻ പാട്ടിൻ ഈണം…

കളഗീതം മൂളിക്കൊണ്ടും 

കളഭക്കുറി തൂകിക്കൊണ്ടും

തിരുവോണത്തൂവൽത്തുമ്പി ഇതിലേ ഇതിലേ 

കാളിയൂഞ്ഞാലാടിക്കൊണ്ടും 

മഴവിൽക്കുട ചൂടിക്കൊണ്ടും 

മലയാളസ്ത്രീയെ കണ്ടാൽ 

സുഖമേ സുഖമേ 

കണികാണും കാലം നേരം 

കായാമ്പു പൂക്കും നേരം 

രാഗം ,താളം ,ഭാവം 

പനിനീരും തൂകി തൂകി 

പുതുവാനം കൊഞ്ചും നേരം 

നാടൻ പാട്ടിൻ ഈണം…

Leave a Comment