കഥ കഥ കിളിപ്പെണ്ണു kadha kadha kilippennu malayalam lyrics

 ഗാനം :കഥ കഥ 

ചിത്രം : രാപ്പകൽ 

രചന : കൈതപ്രം ദാമോദരൻ നമ്പൂതിരി

ആലാപനം : അഫ്സൽ,ജ്യോത്സ്ന രാധാകൃഷ്ണൻ, ആശാ മധു,അൻവർ 

                    സാദത്ത്

കഥ കഥ കിളിപ്പെണ്ണു കനവില് ചിറകിട്ടു 

വട്ടമിട്ടു പറക്കുമ്പോൾ, 

കണ്ടല്ലോ മുത്തുക്കുട പിടിക്കുന്ന മുതുമുതു മുത്തപ്പന്റെ 

മടിയിലെ പണപ്പെട്ടി

അവളത് തുറന്നിട്ട് കുടഞ്ഞപ്പോ മൂവന്തി പൊന്നായേ………….. 

പൊന്നാകെ കറു കറു കരിമുകിൽ കവർന്നെടുത്തണിഞ്ഞേ 

കഥ കഥ കിളിപ്പെണ്ണു കനവില് ചിറകിട്ടു 

വട്ടമിട്ടു പറക്കുമ്പോൾ, 

കണ്ടല്ലോ മുത്തുക്കുട പിടിക്കുന്ന മുതുമുതു മുത്തപ്പന്റെ 

മടിയിലെ പണപ്പെട്ടി……

തന താന്തിനാ താന താന തന്തിനാന തന്തിന്നനോ 

തന താന്തിനാ താന താന തന്തിനാന തന്തിന്നനോ 

ആലവട്ടം വെടി പൊടി അടി തട ഉത്സവ താളം 

തകതിത്തക തെയ്

തിടമ്പെടുത്തൊരു കേശവനാനയ്ക്കകമ്പടി താളം 

തകതിത്തക തെയ്

കൂട്ടിനെല്ലാം കുഴിയാന പട്ടം കെട്ടി 

നാട്ടിലെല്ലാം പറവയ്ക്കായ് ചട്ടം കെട്ടി 

കൂട്ടിനെല്ലാം കുഴിയാന പട്ടം കെട്ടി അങ്ങനെ 

നാട്ടിലെല്ലാം പറവയ്ക്കായ് ചട്ടം കെട്ടി 

മനസ്സും മനസ്സും കഥ പറഞ്ഞു..

അറപ്പുരവാതിൽ പടി തുറന്നു…

ചിരി മണി കിലുക്കം തുടിയുണർന്നു 

ഓ കിഴക്കുള്ള കൊട്ടാരത്തിൽ തിമില മേളം 

വടക്കിനി കോലോത്തിന്നു വിളക്കെടുപ്പ്

മുക്കില് മുക്കില് മുച്ചീട്ട് 

വാക്കിനു വാക്കിനു വക്കാണം

മുക്കില് മുക്കില് മുച്ചീട്ട് 

വാക്കിനു വാക്കിനു വക്കാണം ഓ 

നീയും പോര് കോലോം കാണാൻ………..

ആ…………………………………….

കുണുങ്ങി കുണുങ്ങി വായോ……..പെണ്ണെ 

കൊലുസു കിലുക്കി വാടി……..

കഥ കഥ കിളിപ്പെണ്ണു കനവില് ചിറകിട്ടു 

വട്ടമിട്ടു പറക്കുമ്പോൾ, 

കണ്ടല്ലോ മുത്തുക്കുട പിടിക്കുന്ന മുതുമുതു മുത്തപ്പന്റെ 

മടിയിലെ പണപ്പെട്ടി

അയ്യയ്യോ ഐലേസാ അമ്മമ്മമോ ഐലേസാ 

അയ്യയ്യോ ഐലേസാ അമ്മമ്മമോ ഐലേസാ 

നാലുകെട്ടിൻ അടുക്കളയിൽ നളപാകം 

നല്ല അരിതരി  സദ്യയുടെ കറിക്കോരുക്കം

ഉപ്പേരി വറുത്തെടുത്ത കുന്നോളം 

നല്ല ചക്കര വരട്ടി വെച്ചത് മലയോളം 

ഒറ്റയ്ക്കൊരാളിന്റെ കൈപ്പുണ്യം കൊണ്ട് 

കൈവച്ചതൊക്കെയും സ്വാദുള്ളതായി 

പച്ചടി കിച്ചടി പപ്പടവട്ടങ്ങൾ 

ഓലനും കാളനും തയ്യാറായ്

തോരനും തീയലും ചക്ക പ്രഥമനും 

മാമ്പഴ കൂട്ടാനും തയ്യാറായ് 

ഓ വെട്ടിവിഴുങ്ങാൻ ഇട്ടനും പൊട്ടനും 

ചട്ടനും പൊട്ടനും വന്നാട്ടെ 

കുട്ടി കുറുമ്പനെ അപ്പനും ഏട്ടനും 

കട്ടി കറുപ്പനും വന്നാട്ടെ 

ആകെ താളം പിടിച്ചിന്നെന്റെ തോട്ടത്തിൽ 

അമ്പല കാവില് കോമരമുണ്ടല്ലോ 

ചട്ടി കാലമിട്ട് തട്ടിയുടയ്ക്കാതെ

ചെണ്ടയ്ക്ക് താളം പിടിച്ച കൊടുക്കട 

തെയ്യട തെയ്യട തെയ്യട തെയ്യട തെയ്

മനസ്സും മനസ്സും കഥ പറഞ്ഞു..

അറപ്പുരവാതിൽ പടി തുറന്നു…

ചിരി മണി കിലുക്കം തുടിയുണർന്നു 

ഹോ കഥ കഥ കിളിപ്പെണ്ണു കനവില് ചിറകിട്ടു 

വട്ടമിട്ടു പറക്കുമ്പോൾ, 

കണ്ടല്ലോ മുത്തുക്കുട പിടിക്കുന്ന മുതുമുതു മുത്തപ്പന്റെ 

മടിയിലെ പണപ്പെട്ടി

അവളത് തുറന്നിട്ട് കുടഞ്ഞപ്പോ മൂവന്തി പൊന്നായേ………….. 

പൊന്നാകെ കറു കറു കരിമുകിൽ കവർന്നെടുത്തണിഞ്ഞേ 

കഥ കഥ കിളിപ്പെണ്ണു കനവില് ചിറകിട്ടു 

വട്ടമിട്ടു പറക്കുമ്പോൾ, 

കണ്ടല്ലോ മുത്തുക്കുട പിടിക്കുന്ന മുതുമുതു മുത്തപ്പന്റെ 

മടിയിലെ പണപ്പെട്ടി

കഥ കഥ കിളിപ്പെണ്ണു കനവില് ചിറകിട്ടു 

വട്ടമിട്ടു പറക്കുമ്പോൾ, 

കണ്ടല്ലോ മുത്തുക്കുട പിടിക്കുന്ന മുതുമുതു മുത്തപ്പന്റെ 

മടിയിലെ പണപ്പെട്ടി

Leave a Comment

”
GO