കണ്ടു ഞാന്‍ മിഴികളില്‍ kandu njaan mizhikalil malayalam lyrics

 

ഗാനം :കണ്ടു ഞാന്‍ മിഴികളില്‍

ചിത്രം : അഭിമന്യു 

രചന : കൈതപ്രം ദാമോദരൻ നമ്പൂതിരി

ആലാപനം : എം ജി ശ്രീകുമാർ 

കണ്ടു ഞാന്‍…. മിഴികളില്‍……..

ആലോലമാം നിന്‍ ഹൃദയം………. ഓ ഓ ഓ 

കേട്ടു ഞാന്‍….. മൊഴികളില്‍……..

വാചാലമാം നിന്‍ നൊമ്പരം….. ഓ ഓ ഓ 

ഗോപുര പൊന്‍ കോടിയില്‍, അമ്പല പ്രാവിന്‍ മനം…

പാടുന്നൊരാരാധന മന്ത്രം പോ……………..ലെ

കേട്ടു ഞാന്‍…….. മൊഴികളില്‍………

വാചാലമാം നിന്‍ നൊമ്പരം…….ഓ ഓ ഓ 

പാദങ്ങള്‍ പുണരുന്ന ശ്രംഗാര നൂപുരവും

കയ്യില്‍ കിലുങ്ങും പൊന്‍വളത്താരിയും

പാ…ദങ്ങള്‍ പുണരുന്ന ശ്രംഗാര നൂപുരവും

കയ്യില്‍ കിലുങ്ങും പൊന്‍വളത്താരിയും

വേളിക്കൊരുങ്ങുവാന്‍ എന്‍ കിനാവില്‍…

വേളിക്കൊരുങ്ങുവാന്‍ എന്‍ കിനാവില്‍…

അനുവാദം തേടുകയല്ലേ

എന്‍ ആത്മാവില്‍ നീ……..

എന്നെ തേടുകയല്ലേ….

കണ്ടു ഞാന്‍….. മിഴികളില്‍…… 

ആലോലമാം നിന്‍ ഹൃദയം ഓ ഓ ഓ 

വാലിട്ടു കണ്ണെഴുതി വെള്ളോട്ടു വളയണിഞ്ഞു

ഒരു നാള്‍ നീയെന്‍ അന്തര്‍ജനമാകും

വാ…ലിട്ടു കണ്ണെഴുതി വെള്ളോ….ട്ടു വളയണിഞ്ഞു

ഒരു നാള്‍ നീയെന്‍ അന്തര്‍ജനമാകും

കണ്മണി തിങ്കളേ നിന്‍ കളങ്കം..

കണ്മണി തിങ്കളേ നിന്‍ കളങ്കം..

കാശ്മീ…..ര കുങ്കുമമാകും

നീ സുമംഗലയാകും………..

ദീർഘസുമംഗലയാകും

കണ്ടു ഞാന്‍…. മിഴികളില്‍……..

ആലോലമാം നിന്‍ ഹൃദയം………. ഓ ഓ ഓ 

കേട്ടു ഞാന്‍….. മൊഴികളില്‍……..

വാചാലമാം നിന്‍ നൊമ്പരം….. ഓ ഓ ഓ 

ഗോപുര പൊന്‍ കോടിയില്‍, അമ്പല പ്രാവിന്‍ മനം…

പാടുന്നൊരാരാധന മന്ത്രം പോ……………..ലെ

കേട്ടു ഞാന്‍…….. മൊഴികളില്‍………

വാചാലമാം നിന്‍ നൊമ്പരം…….ഓ ഓ ഓ 

Leave a Comment

”
GO