കണ്ണാരേ കണ്ണാരേ kannare kannare malayalam lyrics

 

ഗാനം :കണ്ണാരേ കണ്ണാരേ

ചിത്രം : രാക്ഷസരാജാവ്  

രചന : എസ് രമേശൻ നായർ 

ആലാപനം : എം ജി ശ്രീകുമാർ , കെ എസ് ചിത്ര 

സാ സപ്പീയ സപ്പ് സപ്പീയ

സപ്പാ സപ്പീയ ഹെഹെഹെ സസപ്പ് സപ്പീയ

സാ സപ്പീയ സപ്പ് സപ്പീയ

സപ്പാ സപ്പീയ ഹെഹെഹെ സസപ്പ് സപ്പീയ

 

കണ്ണാരേ കണ്ണാരേ കടമ്പുമരം പൂത്തില്ലേ..

പെണ്ണാളേ പെണ്ണാളേ കുഴൽ വിളിയും കേട്ടില്ലേ

കണ്ണാരേ കണ്ണാരേ കടമ്പുമരം പൂത്തില്ലേ..

പെണ്ണാളേ പെണ്ണാളേ കുഴൽ വിളിയും കേട്ടില്ലേ

പീലിക്കണ്ണോ മിന്നുന്നു പിടിയിലവൻ തെന്നുന്നു

കാലിക്കൂട്ടം മേയുന്നു കളിയൊരുക്കം കാണുന്നു

തിത്തയ്യേ തിന്താരേ തെരുവിലെല്ലാം മേളം..

താളം തുള്ളാൻ വാ  നീ തകിലു കൊട്ടാൻ വാ

താളം തുള്ളാൻ വാ നീ തകിലു കൊട്ടാൻ വാ

കണ്ണാരേ കണ്ണാരേ കടമ്പുമരം പൂത്തില്ലേ

പെണ്ണാളേ പെണ്ണാളേ കുഴൽ വിളിയും കേട്ടില്ലേ

സാ സപ്പീയ സപ്പ് സപ്പീയ

സപ്പാ സപ്പീയ ഹെഹെഹെ സസപ്പ് സപ്പീയ

നിന്റെയിഷ്ടം പാൽക്കുടത്തിൽ കൊണ്ടു പോകും രാധയെക്കാൾ

കണ്ടാൽ ഞങ്ങൾക്കില്ലേ ആവേശം

ഹോയ് പണ്ടു പണ്ടീ നിന്റെ പേരിൽ കണ്ടതെല്ലാം കാത്തു വയ്ക്കും 

മിണ്ടാപ്പെണ്ണിനുമില്ലേ നെട്ടോട്ടം

പധനിസരിഗ രിഗരിഗ രിമഗരിസരിഗ

മൂലോകം മുത്താരിൽ മേഘം വെച്ചില്ലേ

നീ മുച്ചൂടും പാമ്പിന്മേൽ നൃത്തം ചെയ്തില്ലേ……

ഓരോ വട്ടം കാണുമ്പോൾ

നീ ഓരോ കള്ളം ചെയ്യുന്നു

നിൻ പാദം ഞങ്ങൾ മുത്തുമ്പോൾ

ആ പാപം താനേ തീരുന്നു

നീലക്കണ്ണാ…………………………… ഹോയ്

കണ്ണാരേ കണ്ണാരേ കടമ്പുമരം പൂത്തില്ലേ

പെണ്ണാളേ പെണ്ണാളേ കുഴൽ വിളിയും കേട്ടില്ലേ

സാ സപ്പീയ സപ്പ് സപ്പീയ

സപ്പാ സപ്പീയ ഹെഹെഹെ സസപ്പ് സപ്പീയ

ഗോകുലത്തിൽ പാലു കൊണ്ടു പൂനിലാവും തീർത്തു കണ്ണൻ

ലീലാലോലൻ കായാമ്പൂ വർണ്ണൻ

ധീീരനന ധീീരനന ധീീരനന ധീീരനന

പാഴ്മുളയ്ക്കും പാട്ടു തന്നു പയ്യിനെല്ലാം കൂട്ടു നിന്നു

കണ്ടാലാരും കാമിയ്ക്കും കണ്ണൻ

ഓ……………കാളിന്ദീ തീരത്തും പീലിക്കണ്ണാട്ടം

ഈ രാധയ്ക്കോ പാലൂറും മോഹത്തേരോട്ടം

ഓ… ആലിൻ കൊമ്പിൽ വാണിട്ടോരോ  ചേലും നോക്കിക്കണ്ടില്ലേ

ഏയ് മുങ്ങിക്കേറും നാണങ്ങൾ നിൻ മുന്നിൽ താനേ വന്നില്ലേ

എൻ മയക്കണ്ണാ……………. ഹോയ്

കണ്ണാരേ കണ്ണാരേ കടമ്പുമരം പൂത്തില്ലേ..

പെണ്ണാളേ പെണ്ണാളേ കുഴൽ വിളിയും കേട്ടില്ലേ

പീലിക്കണ്ണോ മിന്നുന്നു പിടിയിലവൻ തെന്നുന്നു ,ധിനക്കിൻ

കാലിക്കൂട്ടം മേയുന്നു കളിയൊരുക്കം കാണുന്നു ,ധിനക്കിൻ

തിത്തയ്യേ തിന്താരേ തെരുവിലെല്ലാം മേളം..

താളം തുള്ളാൻ വാ വാവാവാ   നീ തകിലു കൊട്ടാൻ വാ, വാവാവാ 

താളം തുള്ളാൻ വാ ഹേയ് നീ തകിലു കൊട്ടാൻ വാ വാ 

കണ്ണാരേ കണ്ണാരേ കടമ്പുമരം പൂത്തില്ലേ..

പെണ്ണാളേ പെണ്ണാളേ കുഴൽ വിളിയും കേട്ടില്ലേ

കണ്ണാരേ കണ്ണാരേ കടമ്പുമരം പൂത്തില്ലേ..

പെണ്ണാളേ പെണ്ണാളേ കുഴൽ വിളിയും കേട്ടില്ലേ

സാ സപ്പീയ സപ്പ് സപ്പീയ

സപ്പാ സപ്പീയ ഹെഹെഹെ സസപ്പ് സപ്പീയ

Leave a Comment

”
GO