നീയറിഞ്ഞോ nee arinjo malayalam lyrics



 

ഗാനം :നീയറിഞ്ഞോ

ചിത്രം : സദാനന്ദന്റെ സമയം 

രചന : യൂസഫലി കേച്ചേരി

ആലാപനം : കെ ജെ യേശുദാസ് ,സുജാത മോഹൻ 

നീയറിഞ്ഞോ നീലക്കുഴലീ

നിന്നെ വിളിക്കുന്നു മാനസം

നീയറിഞ്ഞോ നീലക്കുഴലീ

നിന്നെ വിളിക്കുന്നു മാനസം

എത്ര വിളിച്ചാലും എന്തു പറഞ്ഞാലും

എന്നോടെന്തിനീ നീരസം

എത്ര മുകർന്നാലും തീരാത്ത പൂ തരാൻ

എന്തേ നിനക്കിത്ര താമസം

എന്തേ നിനക്കിത്ര താമസം

ഞാനറിഞ്ഞൂ പ്രേമക്കിനാവേ

പൂ പോലുള്ളൊരീ മാനസം 

ഞാനറിഞ്ഞൂ…………………………………

കണ്ടു നിന്നെ കണ്ടു ഒരു കല്‍പ്പക പൊൻ തളിർ പോലേ

വിണ്ണിൽ നീല വിണ്ണിൽ പൂത്ത പൊൻ തിങ്കൾ പൂങ്കുല പോലെ

കണ്ടു നിന്നെ കണ്ടു ഒരു കല്‍പ്പക പൊൻ തളിർ പോലേ

വിണ്ണിൽ നീല വിണ്ണിൽ പൂത്ത പൊൻ തിങ്കൾ പൂങ്കുല പോലെ

എന്നു വരും പ്രേമത്തിൻ പൂന്തേൻ എന്നു തരും നീ ആശക്കിളീ 



എന്നു വരും പ്രേമത്തിൻ പൂന്തേൻ എന്നു തരും നീ ആശക്കിളീ 

ആശക്കിളീ.. ആശക്കിളീ.. ഓ…….ഓ………ഓ……….

നീയറിഞ്ഞോ നീലക്കുഴലീ

നിന്നെ വിളിക്കുന്നു മാനസം

നീയറിഞ്ഞോ…………………………….

കണ്ണിൽ നീലക്കണ്ണിൽ നല്ല വർണ്ണ കിനാവുകളാണോ…..

ചുണ്ടിൽ ഇളം ചുണ്ടിൽ പ്രേമ ചെണ്ടിൻ പരാഗങ്ങളാണോ…….

കണ്ണിൽ നീലക്കണ്ണിൽ നല്ല വർണ്ണ കിനാവുകളാണോ…..

ചുണ്ടിൽ ഇളം ചുണ്ടിൽ പ്രേമ ചെണ്ടിൻ പരാഗങ്ങളാണോ….. 

നിൻ മനസ്സിൻ കോരിത്തരിപ്പുകൾ എന്നുമെനിക്കൊരു രാഗലയം

നിൻ മനസ്സിൻ കോരിത്തരിപ്പുകൾ എന്നു തരും നീ ആറ്റക്കിളീ

ആറ്റക്കിളീ ആറ്റക്കിളീ ഓ.. ഓ…ഓ…

നീയറിഞ്ഞോ നീലക്കുഴലീ

നിന്നെ വിളിക്കുന്നു മാനസം

ഞാനറിഞ്ഞൂ പ്രേമക്കിനാവേ

പൂ പോലെയുള്ള നിൻ മാനസം

എത്ര വിളിച്ചാലും എന്തു പറഞ്ഞാലും

എന്നോടെന്തിനീ നീരസം

എത്ര മുകർന്നാലും തീരാത്ത പൂ തരാൻ

എന്തേ നിനക്കിത്ര താമസം

എന്തേ നിനക്കിത്ര താമസം

നീയറിഞ്ഞോ നീലക്കുഴലീ

നിന്നെ വിളിക്കുന്നു മാനസം

നീയറിഞ്ഞോ………………………………..



Leave a Reply

Your email address will not be published. Required fields are marked *