കരിങ്കല്ലില്‍ കടഞ്ഞ karinkallil kadanja malayalam lyrics

 

ഗാനം : കരിങ്കല്ലില്‍ കടഞ്ഞ

ചിത്രം : വെള്ളിത്തിര 

രചന : ഷിബു ചക്രവർത്തി

ആലാപനം : സുജാത മോഹൻ,വിധു പ്രതാപ്

യെ യെ 

യെ യെ 

യെ യെ 

കരിങ്കല്ലില്‍ കടഞ്ഞ നെഞ്ചിനുള്ളില്‍ 

ഞാന്‍ കണ്ടു മലര്‍ച്ചെണ്ട് മണിച്ചെണ്ട്

വരിവണ്ടായ് പറന്നു മലര്‍ച്ചെണ്ടിന്റെ 

കാതില്‍ ചൊന്നതെന്തേ പറയില്ലേ

ഒരുപാ…………..ടിഷ്ടമായി നിന്നെയെനിക്ക് കരളില്‍ 

കനവിന്‍………… കാട്ടുഞാവല്‍ക്കാ പഴുത്തതും….. അറിഞ്ഞോ…

നീളന്‍ മുടിയിഴയില്‍ പൂവന്‍പൂ ചൂടിയോളേ 

പൂവാകച്ചോട്ടിലെന്നെ കാണാനായ് നിന്നവനേ

ആയില്യം കാവില്‍ വിളക്കിന്നല്ലേ

കൂടെ പോരാമോ പൂരോം വിളക്കും കാണാന്‍

കരിങ്കല്ലില്‍ കടഞ്ഞ നെഞ്ചിനുള്ളില്‍ 

ഞാന്‍ കണ്ടു മലര്‍ചെണ്ട് മണിച്ചെണ്ട്

ഏലേലോ ഏലോ ഏലോയേലോയേലോ

ഏലേലോ ഏലോ ഏലോയേലേലോ

കൊയ്തിട്ട എള്ളു മെതിക്കണം പൊന്നോ

പൂരങ്ങള്‍ കാണാന്‍ പിന്നെപ്പോഴാണു നേരം

കൊയ്തിനും കൂടാം മെതിക്കാനും ചേരാം

കൂടെ നീ പോന്നാല്‍ ചാന്തും വളേം വാങ്ങാം

പൂരപ്പറമ്പീ വെച്ചു പൊന്നാങ്ങളേക്കണ്ടാല്‍

പോരിനിറക്കാൻ വേറെ പൂങ്കോഴികൾ വേണ്ട

ഞാനില്ല അയ്യയ്യോ ഞാനില്ല

‍ഞാനില്ലേ കൂട്ടിനു ഞാനില്ലേ

എല്ലാം…… എന്നേലും അറിയില്ലേ

ഇതി നൊടുക്കമോര്‍ത്തു ഉറക്കമില്ലാതിരിക്കയല്ലേ ഞാന്‍

നിന്റെ വെളുത്തമുഖമൊന്നടുത്തു കാണാന്‍ വിളിച്ചതല്ലേ ഞാന്‍

കരിങ്കല്ലില്‍ കടഞ്ഞ നെഞ്ചിനുള്ളില്‍ 

ഞാന്‍ കണ്ടു മലര്‍ച്ചെണ്ട് മണിചെണ്ട്

ആ………………….

ചെട്ടിമദ്ദളം ചവുട്ടിപ്പൊട്ടിച്ചു ഡഡ്ഡു ഡക്കഡഡം

ചെട്ടിമദ്ദളം ചവുട്ടിപ്പൊട്ടിച്ചു

ചെട്ടിമദ്ദളം ചവുട്ടിപ്പൊട്ടിച്ചു

ചെട്ടിമദ്ദളം ചവുട്ടിപ്പൊട്ടിച്ചു

ചെട്ടിമദ്ദളം

ചവുട്ടിപ്പൊട്ടിച് 

ചെട്ടിമദ്ദളം ചവുട്ടിപ്പൊട്ടിച്ചു

ചവുട്ടിപ്പൊട്ടിച് 

ചവുട്ടിപ്പൊട്ടിച് 

‍ചക്രം ചവിട്ടുന്ന ചക്കിലെന്‍ ചങ്കിട്ടു

വട്ടം കറക്കല്ലേ നീ ചക്കാട്ടുന്ന പെണ്ണേ

കഷ്ടമാണെന്നോടു കണ്ടാല്‍ ഇത്തിരിയും

ഇഷ്ടമോടെന്തേലും ഓതാത്തതിന്നെന്തേ

‍ആറ്റിന്‍ കരയില്‍ വെയിലാറും നേരം വന്നാല്‍

ഓതാമൊരായിരം കാര്യങ്ങള്‍ ഞാന്‍ പെണ്ണേ

പോരാമോ ഒന്നൂയലാടാല്ലോ

ഞാനില്ല ആരേലും കാണില്ലേ 

എല്ലാം……………… നാടാകെ പറയില്ലേ‌

ഞാനെടുത്ത വെച്ചു കറുത്ത ചരടില്‍ കൊരുത്ത പൊൻതാലി

അതു കഴുത്തില്‍ കെട്ടിത്തരുന്നതും കാത്തിരിക്കയല്ലേ ഞാന്‍

കരിങ്കല്ലില്‍ കടഞ്ഞ നെഞ്ചിനുള്ളില്‍ 

ഞാന്‍ കണ്ടു മലര്‍ച്ചെണ്ട് മണിച്ചെണ്ട് 

ആ… വരിവണ്ടായ് പറന്നു മലര്‍ച്ചെണ്ടിന്റെ 

കാതില്‍ ചൊന്നതെന്തേ പറയില്ലേ

ഒരുപാ………….ടിഷ്ടമായി നിന്നെയെനിക്കു അഹാ…

കരളില്‍ ഉം…

കനവിന്‍…………. കാട്ടുഞാവല്‍ക്കാ പഴുത്തതും അറിഞ്ഞോ…..

ഓഹോ ഓഹോ

നീളല്‍ മുടിയിഴയില്‍ പൂവന്‍പൂ ചൂടിയേളേ

പൂവാകച്ചോട്ടിലെന്നെ കാണാനായ് നിന്നവനേ

ആയില്യം കാവില്‍ വിളക്കിന്നല്ലേ

കൂടെ പോരാമോ പൂരോം വിളക്കും കാണാൻ

ആയില്യം കാവില്‍ വിളക്കിന്നല്ലേ

കൂടെ പോരാമോ പൂരോം വിളക്കും കാണാൻ

Leave a Comment