ഗാനം : പച്ചമാങ്ങ
ചിത്രം : വെള്ളിത്തിര
രചന : കൈതപ്രം ദാമോദരൻ നമ്പൂതിരി
ആലാപനം : ശങ്കർ മഹാദേവൻ , കെ എസ് ചിത്ര
ഉം…………………………………………
കുറുക്കുമൊഴി കുറുകണ കുറുമ്പിപ്പെണ്ണേ എൻ കണ്ണേ….
കറുത്ത മിഴി ഇളകണതെന്തടീ കള്ളീ കരിങ്കള്ളീ
കുറുക്കുമൊഴി കുറുകണ കുറുമ്പിപ്പെണ്ണേ എൻ കണ്ണേ….
കറുത്ത മിഴി ഇളകണതെന്തടീ കള്ളീ കരിങ്കള്ളീ
ചില്ലുടഞ്ഞ കണ്ണാടി കണ്ണിനുള്ളിൽ എന്താണു
തുടുത്തു വിങ്ങും നെഞ്ചത്ത് എടുത്തു വെച്ചതെന്താണ്
എന്റെയീ സ്റ്റൈലല്ലേ സ്റ്റൈലിനൊത്ത ഫിഗറല്ലേ
പച്ചമാങ്ങ പച്ചമാങ്ങ നാട്ടുമാവിലെ മാങ്ങ
പച്ചമാങ്ങ പച്ചമാങ്ങ നീ നാട്ടുമാവിലെ മാങ്ങ

തത്തമ്മേ തത്തമ്മേ പൂച്ച പൂച്ച
തത്തമ്മേ പൂച്ച കടുമാങ്ങ
കടുമാങ്ങ കടുമാങ്ങ
കടുമാങ്ങ കടുമാങ്ങ
തത്തമ്മേ തത്തമ്മേ പൂച്ച പൂച്ച
തത്തമ്മേ പൂച്ച കടുമാങ്ങ
കടുമാങ്ങ കടുമാങ്ങ
കടുമാങ്ങ കടുമാങ്ങ
ഓ……പതിരാണി പറയാതെ പറയാനും അറിയില്ല
കരൾ നീറിക്കരഞ്ഞല്ലേ ഉറങ്ങാറുള്ളൂ
കതിരിട്ട പാടത്തും അതിരിട്ട കൈതത്താൽ
അലരിട്ടതൊരു കാറ്റുമറിഞ്ഞില്ലെന്നോ
വെണ്ണിലാവണഞ്ഞാലും വളർ തിങ്കൾ വന്നു ചേർന്നാലും
ഞാൻ നിന്നെയും കാത്തിരുന്നു
ഓ..ഓ..ഓ….
ഒന്നു കാണുവാനായി ഞാൻ വന്നുവെന്നറിഞ്ഞിട്ടും
ഇന്നു മിണ്ടാത്തതെന്തേ
പറയുക നീ പരിഭവമോ
പച്ചമാങ്ങ പച്ചമാങ്ങ നാട്ടുമാവിലെ മാങ്ങ
പച്ചമാങ്ങ പച്ചമാങ്ങ നീ നാട്ടുമാവിലെ മാങ്ങ
പൊന്നു വിളഞ്ഞേ മുണ്ടകൻ പാടത്ത് മുണ്ടകൻ പാടത്ത്…
കിളിയിറങ്ങ്യേ………………
കിളിയേയാട്ടാൻ ഓളിറങ്ങ്യേ………..
ധിരന ധിരന തന….ധിരനന ധിരനന ….
ധിരന ധിരന തന….ധിരനന ധിരനന ….
ഓ..പടിഞ്ഞാറേ മാനത്ത് ഉലയൂതണ കൊല്ലത്തീ
ഒരു മിന്നിനു പൊന്നും നൂലും കൊണ്ടത്തായോ
ഒരുപാടിന്നിഷ്ടത്തിൻ കരയുള്ള മൂണ്ടിന്നു
പല നാളായ് നെയ്തിട്ടിന്നും തീർന്നിട്ടില്ല
വെള്ളിനൂലിഴകൾ പാകി
വെൺ ചന്ദ്രലേഖയും വാങ്ങി
പൂമ്പട്ടു ചേല നെയ്യുന്നു
ഓ ഓ.ഓ
മൺ വിളക്കുകൾ തൂക്കി
പൊൻ താരകങ്ങൾ തിരി നീട്ടി
പന്തലിട്ടതിന്നെന്തേ
പനിമതി തൻ പരിണയമോ