ഗാനം : കുടമുല്ലക്കടവിൽ
ചിത്രം : വെള്ളിത്തിര
രചന : ഷിബു ചക്രവർത്തി
ആലാപനം : സുജാത മോഹൻ
ആ………ആ…ആ….
ആ……………………..
ആ……….ആ………..ആ
ആ ………….ആ……….ആ…….
ഉം…………..
കുടമുല്ലക്കടവിൽ ഈ പുഴയരികിൽ
ഉടയാട നനച്ചു കുളിക്കും പുലരൊളിയേ
അവനൊഴുകുന്ന പുഴയിൽ മതി വരുവോളം നീന്താൻ
ഇനി നീയും പോരുന്നോ………..
കുടമുല്ലക്കടവിൽ ഈ പുഴയരികിൽ
ഉടയാട നനച്ചു കുളിക്കും പുലരൊളിയേ
അവനൊഴുകുന്ന പുഴയിൽ മതി വരുവോളം നീന്താൻ
ഇനി നീയും പോരുന്നോ…………….
അങ്ങേച്ചെരുവിൽ കുളിർ മഞ്ഞു മുത്തിട്ട കാലം
എങ്ങോ മറഞ്ഞൂ കുയിൽ ചെണ്ടു മൂളുന്ന നേരം
അങ്ങേച്ചെരുവിൽ കുളിർ മഞ്ഞു മുത്തിട്ട കാലം
എങ്ങോ മറഞ്ഞൂ കുയിൽ ചെണ്ടു മൂളുന്ന നേരം
എങ്ങു നിന്നെങ്ങോ ഒരു വില്ലു വണ്ടി വന്നേ
എങ്ങു നിന്നെങ്ങോ ഒരു വില്ലു വണ്ടി വന്നേ
കുട മണി കേട്ടൊന്നു ഞാനും ചെന്നപ്പോൾ
ഇടവഴി തിരിഞ്ഞൊരു നോട്ടം വന്നല്ലോ
ആഹാ ചെമ്പകപ്പൂവൊത്ത
ചേലാരം കണ്ടിന്നു പോരേണ്ടാ
കുടമുല്ലക്കടവിൽ ഈ പുഴയരികിൽ
ഉടയാട നനച്ചു കുളിക്കും പുലരൊളിയേ
അവനൊഴുകുന്ന പുഴയിൽ മതി വരുവോളം നീന്താൻ
ഇനി നീയും പോരുന്നോ…………….
ചുമ്മാതിരുന്നാൽ ഇടനെഞ്ചിൽ കല്യാണഘോഷം
കണ്ണൊന്നടച്ചാൽ കള്ളകനവിന്റെ തോറ്റം
സന്ധ്യ തന്നല്ലോ നറു കുങ്കുമക്കുറിച്ചാന്ത്
സന്ധ്യ തന്നല്ലോ നറു കുങ്കുമക്കുറിച്ചാന്ത്
തൊടുകുറിയണിഞ്ഞൊന്നു ഞാനും നിന്നപ്പോൾ
ചൊടിയിണ ചുവന്നതു നാണം കൊണ്ടാണ്
എന്റെ ചന്തത്തെ താലിപ്പൂ
ചാർത്താൻ വരുന്നവനാരാണോ
കുടമുല്ലക്കടവിൽ ഈ പുഴയരികിൽ
ഉടയാട നനച്ചു കുളിക്കും പുലരൊളിയേ
അവനൊഴുകുന്ന പുഴയിൽ മതി വരുവോളം നീന്താൻ
ഇനി നീയും പോരുന്നോ…………….
കുടമുല്ലക്കടവിൽ ഈ പുഴയരികിൽ
ഉടയാട നനച്ചു കുളിക്കും പുലരൊളിയേ
അവനൊഴുകുന്ന പുഴയിൽ മതി വരുവോളം നീന്താൻ
ഇനി നീയും പോരുന്നോ…………….