കുപ്പിവള കിലുകിലെ kuppivala kilukile malayalam lyrics

 

ഗാനം : കുപ്പിവള കിലുകിലെ

ചിത്രം : അയാൾ കഥയെഴുതുകയാണ്

രചന : കൈതപ്രം ദാമോദരൻ നമ്പൂതിരി

ആലാപനം : സുജാത മോഹൻ,എം ജി ശ്രീകുമാർ

കുപ്പിവള കിലുകിലെ കിലുങ്ങണല്ലോ

കാല്‍ത്തളകള്‍ കിണുകിണെ കിണുങ്ങണല്ലോ‌

കരളിന്റെ കരളേ പറയാമോ

ഞാനൊന്നു കൂടേ പോന്നോട്ടേ

താഴ്വാരമാകേ………………

വസന്തകാലം വിരുന്നു വന്നു നമുക്കു വേണ്ടി

ഓ……വസന്തകാലം വിരുന്നു വന്നു നമുക്കു വേണ്ടി

ധും തന നാനനാ ലാല ലാലാ ലാല ലാ…

ലല ലാല ലാ……

ഹോയ് ഹോയ് ഹോയ് ഹോയ് ഹോയ്

ധും തന നാനനാ ലാല ലാലാ ലാല-

തിരിച്ചു പോകൂ ഒന്നു പോകൂ ഓമലാളേ

ചപലമീ മോഹം വ്യാമോഹം 

തിരിച്ചു പോകൂ ഒന്നു പോകൂ ഓമലാളേ

ചപലമീ മോഹം വ്യാമോഹം 

നിലയറിയാതിന്നു നീ പോരുമെങ്കില്‍

പഴിക്കുമല്ലോ നമ്മളേ ലോകമെന്നും

വരും കാലമെല്ലാം മറന്നൊന്നും ചെയ്യേണ്ട

പോരേണ്ട പോരേണ്ട എന്നോമലേ

കുപ്പിവള കിലുകിലെ കിലുങ്ങണല്ലോ

കാല്‍ത്തളകള്‍ കിണുകിണെ കിണുങ്ങണല്ലോ‌

കരളിന്റെ കരളേ കരയാതേ

അരുതാത്തതൊന്നും ഉം ഹു ഹും

താഴ്വാരമാകേ…………..

വസന്തകാലം വിരുന്നു വന്നു നമുക്കു വേണ്ടി

ഓ..വസന്തകാലം വിരുന്നു വന്നു നമുക്കു വേണ്ടി

തേന്‍നിലാവില്‍ മുങ്ങി നില്‍പ്പൂ സ്നേഹവാനം

കുളിരില്‍ മയങ്ങി യാമങ്ങള്‍ 

തേന്‍നിലാവില്‍ മുങ്ങി നില്‍പ്പൂ സ്നേഹവാനം

കുളിരില്‍ മയങ്ങി യാമങ്ങള്‍ 

അരുതിനിയും എന്നെ നീ കൈവെടിഞ്ഞാല്‍

തളര്‍ന്നു വീഴും മണ്ണിലിന്നേകയായ്  ഞാന്‍

എനിക്കിന്നു പോരേണം പോരേണം

കൂടേ വരേണം വരേണം തടയാതെനീ 

കുപ്പിവള കിലുകിലെ കിലുങ്ങട്ടേ

കാല്‍ത്തളകള്‍ കിണുകിണെ കിണുങ്ങട്ടേ

കരളിന്റെ കരളേ കരയാതെ 

അരുതാത്തതൊന്നും പറയാതെ

താഴ്വാരമാകേ……….

വസന്തകാലം വിരുന്നു വന്നു നമുക്കു വേണ്ടി

ഓ…വസന്തകാലം വിരുന്നു വന്നു നമുക്കു വേണ്ടി

ഉം………………

Leave a Comment