പാടാം വനമാലീ paadaam vanamaali malayalam lyrics

 

ഗാനം : പാടാം വനമാലീ 

ചിത്രം : കാക്കക്കുയിൽ 

രചന : ഗിരീഷ് പുത്തഞ്ചേരി 

ആലാപനം : എം ജി ശ്രീകുമാർ ,കല്യാണി മേനോൻ 

പാടാം വനമാലീ 

നിലാവിൻ പാൽ മഴ പൊഴിയാറായ് 

പാടാം വനമാലീ 

നിലാവിൻ പാൽ മഴ പൊഴിയാറായ് 

കുറുമൊഴി പുഴയോരം 

കിനാവിൻ കുടമുല്ല വിടരാറായ് 

അണിമുറ്റത്തൊരു കോണിൽ 

രാവിൻ മണിവിളക്കെരിയാറായ് 

ഗോപപ്പെൺകൊടിമാരുടെ ഓമല്‍പ്പീലിക്കനവു കവർന്നീടാം 

മായക്കാഴ്ചകളോടെ മനസ്സിലെ മിന്നും പൊന്നും അണിഞ്ഞീടാം 

നന്ദകിശോരാ നവനീതചോരാ മുരളിയിലൊരു ചെറു നറുമൊഴി അരുളുക 

പാടാം വനമാലീ 

നിലാവിൻ പാൽ മഴ പൊഴിയാറാ…യ് 

കാൽത്തള കേട്ടൂ ഞാൻ 

നിന്നോമൽ കള്ളച്ചിരി കണ്ടൂ ഞാൻ 

കുണുങ്ങിക്കൊണ്ടൊളിച്ചു വെയ്ക്കും 

കുറുമ്പും കുസൃതിയുമറിഞ്ഞൂ ഞാൻ

 

പരിഭവം പറയാതെ, എൻ രാധേ 

മൃദുമന്ത്രം ജപിച്ചാട്ടേ.. 

മധുരയ്ക്കു വരും നേരം തൃപ്പാദം 

മിഴി തൊട്ടു തൊഴുതാട്ടെ….

പൊന്നുറിയൊന്നുമുടയ്ക്കരുതുരുകും വെണ്ണ കവർന്നു മറഞ്ഞവനല്ലേ…………. ആ….ആ..ആ… പൊന്നുറിയൊന്നുമുടയ്ക്കരുതുരുകും വെണ്ണ കവർന്നു മറഞ്ഞവനല്ലേ

മുരഹരഗിരിധര ഹരിവര ചിന്മയ മതി മതി ഇനി മതി നിൻ മറിമായം.. 

പാടാം ഇനിയൊരു ലോലപല്ലവി 

പാടാം വനമാലീ 

നിലാവിൻ പാൽ മഴ പൊഴിയാറായ് 

കുറുമൊഴി പുഴയോരം 

കിനാവിൻ കുടമുല്ല വിടരാറായ് 

യമുനാകല്യാണി മധുരാഗ വരവാണി 

പ്രിയമേറും സുമവേണി വീണാപാണി

കരിമിഴി കലങ്ങാതെ എൻ പൊന്നെ മണിചുണ്ടൊന്നിടറാതേ…………

ഹേ കുഞ്ഞു കുഞ്ഞു വികൃതികളിൻ മനസ്സിന് കണ്ണുപൊത്തി കളിയല്ലേ…

പൈക്കളെ മേച്ചുവരും പെണ്ണാളിന് പാൽക്കുടം ഉടച്ചില്ലേ 

പളുങ്കണി കുളക്കടവിൽ തിളങ്ങും പട്ടുചേലയെടുത്തില്ലേ….

യദുകുല ഗോപികമാരുടെ കവിളിൽ നഖമുനയെഴുതിയതറിയുകയില്ലേ………..

ആ……….

യദുകുല ഗോപികമാരുടെ കവിളിൽ നഖമുനയെഴുതിയതറിയുകയില്ലേ

മുരഹരഗിരിധര ഹരിവര ചിന്മയ മതി മതി ഇനി മതി നിൻ മറിമായം

പാടാം വനമാലീ 

നിലാവിൻ പാൽ മഴ പൊഴിയാറായ് 

കുറുമൊഴി പുഴയോരം 

കിനാവിൻ കുടമുല്ല വിടരാറായ് 

അണിമുറ്റത്തൊരു കോണിൽ 

രാവിൻ മണിവിളക്കെരിയാറായ് 

ഗോപപ്പെൺകൊടിമാരുടെ ഓമല്‍പ്പീലിക്കനവു കവർന്നീടാം 

മായക്കാഴ്ചകളോടെ മനസ്സിലെ മിന്നും പൊന്നും അണിഞ്ഞീടാം 

നന്ദകിശോരാ നവനീതചോരാ മുരളിയിലൊരു ചെറു നറുമൊഴി അരുളുക 

പാടാം വനമാലീ 

നിലാവിൻ പാൽ മഴ പൊഴിയാറാ…യ് 

സാമജ വര ഗമനാ..സമഗമ ഗമധ മധനി ധനിസ…. സനിധ മധ

സാമജ വര ഗമനാ മഗ സഗമ ഗമ മധ ധനി നിഗസാ സനിഗ മഗ

സാമജ വര ഗമനാ സമ ഗമ ഗാഗഗ മാമമ ധാധധ നീ ധനിസ നിസ ഗസനി 

ആ…………..ആ…………………….ആ………

Leave a Comment