ശിവമല്ലിക്കാവിൽ sivamallikkaavil malayalam lyrics

 

ഗാനം : ശിവമല്ലിക്കാവിൽ

ചിത്രം : അനന്തഭദ്രം

രചന :ഗിരീഷ് പുത്തഞ്ചേരി 

ആലാപനം : കെ എസ് ചിത്ര 

ശിവമല്ലിക്കാവിൽ കൂവളം പൂത്തു കുങ്കുമം പൂത്തു

കാവളംകിളി പാട്ടുപാടും പഞ്ചമം കേട്ടു

ശിവമല്ലിക്കാവിൽ കൂവളം പൂത്തു കുങ്കുമം പൂത്തു

കാവളംകിളി പാട്ടുപാടും പഞ്ചമം കേട്ടു

മഴയുടെ മിഴിയഴകിൽ..എരിതിരിയെരിയുകയായ്

പുഴയുടെ നറുമൊഴിയിൽ.. മൊഴിയിൽ

കവിതകളുതിരുകയായ്

ജപമാലപോലെ ഞാൻ മിടിച്ചു മൗനമായ്…. മൗനമായ്…

ശിവമല്ലിക്കാവിൽ

കൂവളം പൂത്തു കുങ്കുമം പൂത്തു

കാവളംകിളി പാട്ടുപാടും പഞ്ചമം കേട്ടു

പാലമരത്തിൽ മന്ത്രങ്ങൾ ജപിക്കും

ഹരിതമധുരിത രാത്രികളേ 

പൊൻ‌വേണുവൂതും ഗന്ധർ‌വ്വനോടെൻ

പ്രണയ പരിഭവമോതിവരൂ

മൺ‌ചിരാതിൽ മിന്നും വെണ്ണിലാവിൻ നാളം

കൺ‌മിഴിക്കും താളം…

സഗമപധപമഗരിഗപമഗരിസനീ 

ശിവമല്ലിക്കാവിൽ കൂവളം പൂത്തു കുങ്കുമം പൂത്തു

കാവളംകിളി പാട്ടുപാടും പഞ്ചമം കേട്ടു

ദേവസദസിൽ നാദങ്ങൾ വിടർ‌ത്തും

തരളതംബുരു കമ്പികളേ…

നീ പണ്ടുപാടും പാട്ടിന്റെ ഈണം

മനസ്സിൽ ഉണരും സാധകമായ്…

ആലിലയ്ക്കും മേലെ കാറ്റുറങ്ങും നേരം

മാമഴയ്ക്കും നീർ‌ത്താൻ

സഗമപധപമഗരിഗപമഗരിസനീ 

ശിവമല്ലിക്കാവിൽ കൂവളം പൂത്തു

കുങ്കുമം പൂത്തു

കാവളംകിളി പാട്ടുപാടും പഞ്ചമം കേട്ടു

മഴയുടെ മിഴിയഴകിൽ..എരിതിരിയെരിയുകയായ്

പുഴയുടെ നറുമൊഴിയിൽ.. മൊഴിയിൽ

കവിതകളുതിരുകയായ്

ജപമാലപോലെ ഞാൻ മിടിച്ചു മൗനമായ്…. മൗനമായ്…

ശിവമല്ലിക്കാവിൽ കൂവളം പൂത്തു കുങ്കുമം പൂത്തു

കാവളംകിളി പാട്ടുപാടും പഞ്ചമം കേട്ടു

Leave a Comment