സ്വപ്നമൊരു ചാക്ക് swapnamoru chaakk malayalam lyrics

ഗാനം :സ്വപ്നമൊരു ചാക്ക്

ചിത്രം : ബെസ്ററ് ആക്ടർ 

രചന : സന്തോഷ് വർമ്മ

ആലാപനം : അരുൺ ഏളാട്ട്

ധും തനക്ക് ധുംധും ത തന തന 

ധും തനക്ക് ധും ധും ത തന തന 

ധും തനക്ക് ധുംധും ത തന തന  താനാ 

സ്വപ്നമൊരു ചാക്ക് തലയിലതു താങ്ങിയൊരു പോക്ക്

ഉടയവനലിഞ്ഞു വിളികേട്ട് ഇവനു വഴി കാട്ട്

സ്വപ്നമൊരു ചാക്ക് തലയിലതു താങ്ങിയൊരു പോക്ക്

ഉടയവനലിഞ്ഞു വിളികേട്ട് ഇവനു വഴി കാട്ട്

ഒരു കഥ പറയാത്തൊരു കഥ പറയാം

നുണ തരി കലരാത്തൊരു കഥ പറയാം

അകലെയാണകലെയാണിവനുടെ കഥയിലെ നാട്

അവിടെയാണവിടെയാണിവനുയിരരുളിയ വീട്

ഈരടിയായ് പാടാം 

നായകന്റെ ചിരപരിചിതരുടെ മൊഴി

സ്വപ്നമൊരു ചാക്ക് തലയിലതു താങ്ങിയൊരു പോക്ക്

ഉടയവനലിഞ്ഞു വിളികേട്ട് ഇവനു വഴി കാട്ട്

സ്വപ്നമൊരു ചാക്ക് തലയിലതു താങ്ങിയൊരു പോക്ക്

ഉടയവനലിഞ്ഞു വിളികേട്ട് ഇവനു വഴി കാട്ട്

ഒസപ്പ   ഒസപ്പ 

ധും തനക്ക് ധും തനക്ക് ധും ധും ധും 

ഇവനില്ലേ അവകാശം ,കനവിനു വളമിടുവാൻ

അതിലെന്താണപരാധം, ഇതു പടി പഴി പറയാൻ

ഇവനില്ലേ അവകാശം ,കനവിനു വളമിടുവാൻ

അതിലെന്താണപരാധം, ഇതു പടി പഴി പറയാൻ

അനുദിനമലയും പലപല വഴിയേ

നിനവിനു പിറകേ ആരെടുക്കുമിനിയിതിനൊരു നടപടി

സ്വപ്നമൊരു ചാക്ക് തലയിലതു താങ്ങിയൊരു പോക്ക്

ഉടയവനലിഞ്ഞു വിളികേട്ട് ഇവനു വഴി കാട്ട്

സ്വപ്നമൊരു ചാക്ക് തലയിലതു താങ്ങിയൊരു പോക്ക്

ഉടയവനലിഞ്ഞു വിളികേട്ട് ഇവനു വഴി കാട്ട്

ഉടയോനും മഷിയില്ലേ ,ഇവനൊരു വിധിയെഴുതാൻ

കടലാസും തികയില്ലേ, തവഹിതമെഴുതിവിടാൻ

ഉടയോനും മഷിയില്ലേ ,ഇവനൊരു വിധിയെഴുതാൻ

കടലാസും തികയില്ലേ, തവഹിതമെഴുതിവിടാൻ

ഇനിയൊരു ദിവസം, തലവര തെളിയേ

കഥ വഴിതിരിയാൻ 

അന്നു ചൊല്ലുമിവനിതിനൊരു മറുപടി 

സ്വപ്നമൊരു ചാക്ക് തലയിലതു താങ്ങിയൊരു പോക്ക്

ഉടയവനലിഞ്ഞു വിളികേട്ട് ഇവനു വഴി കാട്ട്

സ്വപ്നമൊരു ചാക്ക് തലയിലതു താങ്ങിയൊരു പോക്ക്

ഉടയവനലിഞ്ഞു വിളികേട്ട് ഇവനു വഴി കാട്ട്

ഒരു കഥ പറയാത്തൊരു കഥ പറയാം

ഉം………….നുണ തരി കലരാത്തൊരു കഥ പറയാം

അകലെയാണകലെയാണിവനുടെ കഥയിലെ നാട്

അവിടെയാണവിടെയാണിവനുയിരരുളിയ വീട്

ഈരടിയായ് പാടാം 

നായകന്റെ ചിരപരിചിതരുടെ മൊഴി

സ്വപ്നമൊരു ചാക്ക് തലയിലതു താങ്ങിയൊരു പോക്ക്

ഉടയവനലിഞ്ഞു വിളികേട്ട് ഇവനു വഴി കാട്ട്

സ്വപ്നമൊരു ചാക്ക് തലയിലതു താങ്ങിയൊരു പോക്ക്

ഉടയവനലിഞ്ഞു വിളികേട്ട് ഇവനു വഴി കാട്ട്

Leave a Comment

”
GO