തുമ്പയും തുളസിയും thumbayum thulasiyum malayalam lyrics

 

ഗാനം :തുമ്പയും തുളസിയും

ചിത്രം : മേഘം 

രചന : ഗിരീഷ് പുത്തഞ്ചേരി 

ആലാപനം : കെ എസ് ചിത്ര 

എഹെഹെഹെഹെ 

എഹെഹെഹെഹെ 

തുമ്പയും തുളസിയും കുടമുല്ലപൂവും

തൊഴുകൈയ്യായ് വിരിയണ മലനാട്

വേലയും പൂരവും കൊടിയേറും കാവിൽ

വെളിച്ചപാടുറയണ വള്ളുവനാട്

ഒരു വേളിപ്പെണ്ണായ് ചമഞ്ഞൊരുങ്ങും നല്ലൊരു നാട് 

സെയ്‌ സെയ്‌ സെയ്‌  സെയ്‌സെയ് 

തുമ്പയും തുളസിയും കുടമുല്ലപൂവും

തൊഴുകൈയ്യായ് വിരിയണ മലനാട്

വേലയും പൂരവും കൊടിയേറും കാവിൽ

വെളിച്ചപാടുറയണ വള്ളുവനാട്

ഒരു വേളിപ്പെണ്ണായ് ചമഞ്ഞൊരുങ്ങും നല്ലൊരു നാട് 

ഉം……………………………

ചുംച്ചക്ക് ചാച്ചക്ക് ചുംച്ചക്ക് ചാച്ചക്ക് ചുംച്ചക്ക് ചാ

ഉം……………………….

ചുംച്ചക്ക് ചാച്ചക്ക് ചുംച്ചക്ക് ചാച്ചക്ക് ചുംച്ചക്ക് ചാ

നീലനിലാവിൽ പുഴയിലെ മീനുകൾ

മിഴി പൊത്തിക്കളിക്കണ നേ…….രം

കാർത്തിക രാവിൽ കളരിയിൽ നീളേ

കൽ വിളക്കെരിയണ നേ…..രം

മാമ്പൂക്കൾ വിരിയും കൊമ്പിൽ

മലയണ്ണാനൊരു ചാഞ്ചാട്ടം

പൂവാലി പയ്യോടല്പം കുശലം ചൊല്ലാൻ സന്തോഷം

നാട്ടു മഞ്ഞിൽ………………………… കുളിച്ചൊരുങ്ങീ……………….

നന്തുണിയിൽ………… ശ്രുതി മീട്ടി

അയലത്തെ മാടത്തത്തേ വാ………യോ

തുമ്പയും തുളസിയും കുടമുല്ലപൂവും

തൊഴുകൈയ്യായ് വിരിയണ മലനാട്

വേലയും പൂരവും കൊടിയേറും കാവിൽ

വെളിച്ചപാടുറയണ വള്ളുവനാട്

ഒരു വേളിപ്പെണ്ണായ് ചമഞ്ഞൊരുങ്ങും നല്ലൊരു നാട് 

കുടമണിയാട്ടും കാലികൾ മേയും

തിന വയൽ പൂക്കും കാലം

മകര നിലാവിൻ പുടവയുടുക്കും

പാൽ പുഴയൊഴുകും നേരം

കല്യാണപെണ്ണിനു ചൂടാൻ മുല്ല കൊടുക്കും പൂപ്പാടം

കണ്ണാടി ചില്ലിൽ നോക്കി കണ്ണെഴുതാനായ് ആകാശം

മഴ പൊഴിഞ്ഞാ……………………..ൽ കുടം നിറയേ…………………………….

കതിരു കൊയ്താ……..ൽ കളം നിറയേ……….

അയലത്തെ മാടത്തത്തേ വായോ

തുമ്പയും തുളസിയും കുടമുല്ലപൂവും

തൊഴുകൈയ്യായ് വിരിയണ മലനാട്

വേലയും പൂരവും കൊടിയേറും കാവിൽ

വെളിച്ചപാടുറയണ വള്ളുവനാട്

ഒരു വേളിപ്പെണ്ണായ് ചമഞ്ഞൊരുങ്ങും നല്ലൊരു നാട്

അരമണിയാ………….യ് അരുവിയുണ്ടേ……….

കുരവയിടാ……..ൻ കുരുവിയുണ്ടേ……..

അയലത്തെ മാടത്തത്തേ വായോ

Leave a Comment