വാര്‍ത്തിങ്കളേ varthinkale malayalam lyrics

 

ഗാനം :വാര്‍ത്തിങ്കളേ

ചിത്രം : ഹിറ്റ്ലർ

രചന :ഗിരീഷ് പുത്തഞ്ചേരി 

ആലാപനം : കെ ജെ യേശുദാസ് 

വാര്‍ത്തിങ്കളേ……….. കാര്‍കൊണ്ടലില്‍……..

മാഞ്ഞുവോ………….

രാക്കോണിലെ…….. താരങ്ങളും………

തേങ്ങിയോ…….

പാഴ് നിഴല്‍ നടനമാടും പാതിരാ ചെരിവിലേതോ പകല്‍ക്കിളികരയുമൊരുതളിര്‍മൊഴിയോ 

ദൂരേ.. ദൂ………..രേ…

വാര്‍ത്തിങ്കളേ……….. കാര്‍കൊണ്ടലില്‍……..

മാഞ്ഞുവോ………….

നീരാഴിയില്‍, നോവിന്‍ ആഴങ്ങളില്‍……

ശാപങ്ങളായ്, നീളും തീരങ്ങളില്‍……

തിരയുവതലയുവതാര്‌ ,കണ്ണീര്‍ ചിതറുവതാര്‌ 

അതില്‍ വിധിയുടെ തടവിലെ പടുതിരി പൊലിയുകയോ….

ദൂരേ……… ദൂ………രേ…

വാര്‍ത്തിങ്കളേ……….. കാര്‍കൊണ്ടലില്‍……..

മാഞ്ഞുവോ………….

മോഹങ്ങളായ്, മേയും കൂടാരങ്ങള്‍… 

ചാരങ്ങളായ്, മാറ്റും തീനാളങ്ങള്‍…. 

കരിയുമൊരുയിരായെരിയും 

കനലില്‍ വീണുരുകുമ്പോള്‍ 

ഒരു കുളിര്‍മഴ തഴുകിയ മുകില്‍നിരയകലുകയോ…..

ദൂരേ…. ദൂ………..രേ…

വാര്‍ത്തിങ്കളേ……….. കാര്‍കൊണ്ടലില്‍……..

മാഞ്ഞുവോ………….

രാക്കോണിലെ…….. താരങ്ങളും………

തേങ്ങിയോ…….

പാഴ് നിഴല്‍ നടനമാടും പാതിരാ ചെരിവിലേതോ പകല്‍ക്കിളികരയുമൊരുതളിര്‍മൊഴിയോ 

ദൂരേ.. ദൂ………..രേ…

Leave a Comment

”
GO