ഗാനം : ഹരഹരശംഭോ
ചിത്രം : മായാമോഹിനി
രചന : വയലാർ ശരത്ചന്ദ്രവർമ്മ
ആലാപനം : അഫ്സൽ
ഹരഹരശംഭോ ശിവനുടെ നെഞ്ചം
അടിമുടിയിളയികിയ കഥയറിയില്ലേ
അലകടലാളും വടമല നാഥൻ
അരികിലൊരഴകിയ മോഹിനിയായില്ലേ
മോഹിച്ചില്ലേ…………. പണ്ടെന്നോ
പെണ്ണു വന്നാൽ മാമുനി പോലും
വെണ്ണ തന്നെ …
ഈ മണ്ണിൽ പാവം ആണിൻ
കഥപറയാനുണ്ടോ
പിന്നെ … മായാമോഹിനി
ഹരഹരശംഭോ ശിവനുടെ നെഞ്ചം
അടിമുടിയിളയികിയ കഥയറിയില്ലേ
അലകടലാളും വടമല നാഥൻ
അരികിലൊരഴകിയ മോഹിനിയായില്ലേ
ചപലജ സഹജം കൈപ്പിഴ സഹജം
അക്രമരീതികളംഗനയോടരുതേ അരുതരുതേ
മായാമോഹിനീ …..
ഇതാണ് മഹിളയെ ആരാധിക്കാൻ പറഞ്ഞ ഭൂലോകം
ഇന്നോ ചുറ്റും കാമപ്പേയാട്ടം
ഇതാണ് കലിയുഗകാലം വയ്യ തനിച്ചു സഞ്ചാരം
നാരീമാനം പോകും കട്ടായം
അഭിനവമോഹിനിക്കോ തെരുവോരം
പുതുപീഢകർ വക സൽക്കാരം
ഇടവും വലവും കഴുകൻ പടയണികൾ
ശരമുനകൾ … മായാമോഹിനീ…………
ഹരഹരശംഭോ ശിവനുടെ നെഞ്ചം
അടിമുടിയിളയികിയ കഥയറിയില്ലേ
അലകടലാളും വടമല നാഥൻ
അരികിലൊരഴകിയ മോഹിനിയായില്ലേ
മായാമോഹിനീ……….
കഠാരമിഴിമുന മാറിൽ താഴ്ത്തും അപാരലാവണ്യം
കത്തിക്കത്തിക്കേറും താരുണ്യം
വികാരകൊടുമുടി കേറിപ്പോകും വിവേകശൂന്യർക്കോ
വസ്ത്രാക്ഷേപം പോലും നിസ്സാരം
അഭിനവമോഹിനിക്കോ നെട്ടോട്ടം
സ്വയരക്ഷ തേടിയൊരഭ്യാസം
കവചം പണിതേ കഴിയൂ ശിവശിവനേ
ഇനിയുടനേ… മായാമോഹിനീ..
ഹരഹരശംഭോ ശിവനുടെ നെഞ്ചം
അടിമുടിയിളയികിയ കഥയറിയില്ലേ
അലകടലാളും വടമല നാഥൻ
അരികിലൊരഴകിയ മോഹിനിയായില്ലേ
മോഹിച്ചില്ലേ…………. പണ്ടെന്നോ
പെണ്ണു വന്നാൽ മാമുനി പോലും
വെണ്ണ തന്നെ …
ഈ മണ്ണിൽ പാവം ആണിൻ
കഥപറയാനുണ്ടോ
പിന്നെ …
ഹരഹരശംഭോ ശിവനുടെ നെഞ്ചം
അടിമുടിയിളയികിയ കഥയറിയില്ലേ
അലകടലാളും വടമല നാഥൻ
അരികിലൊരഴകിയ മോഹിനിയായില്ലേ
മോഹിച്ചില്ലേ………….
ചപലജ സഹജം കൈപ്പിഴ സഹജം
അക്രമരീതികളംഗനയോടരുതേ അരുതരുതേ
ചപലജ സഹജം കൈപ്പിഴ സഹജം
അക്രമരീതികളംഗനയോടരുതേ അരുതരുതേ
മായാമോഹിനീ..