മുത്തണി മുന്തിരി muthani munthiri malayalam lyrics

 

ഗാനം : മുത്തണി മുന്തിരി

ചിത്രം : പൂക്കാലം വരവായി 

രചന : ബിച്ചു തിരുമല 

ആലാപനം : എം ജി ശ്രീകുമാർ, ഫിലോമിന 

മുത്തണി മുന്തിരി മണിവിളയും

പവിഴപ്പാടം തേടി

ഈ മുക്കിണി വണ്ടിയിലങ്ങകലെ

കനവു പുരിയിലണയാം 

മുത്തണി മുന്തിരി മണിവിളയും

പവിഴപ്പാടം തേടി

ഈ മുക്കിണി വണ്ടിയിലങ്ങകലെ

കനവു പുരിയിലണയാം 

നീലമഴക്കളിമൺ ചിറകില്‍

മഞ്ഞുമരത്തണലിന്‍ കുളിരില്‍

പകലു പോണവഴി പറന്നു പോയിടാം

മുത്തണി മുന്തിരി മണിവിളയും

പവിഴപ്പാടം തേടി

ഈ മുക്കിണി വണ്ടിയിലങ്ങകലെ

കനവു പുരിയിലണയാം

മട്ടിപ്പാല്‍ തറ മെഴുകി

കളിമിട്ടായി ചെറുതോണി

കല്‍ക്കണ്ടം ചുവരാക്കി

അലുവാത്തുണ്ടം മച്ചാക്കി

മട്ടിപ്പാല്‍ തറ മെഴുകി

കളിമിട്ടായി ചെറുതോണി

കല്‍ക്കണ്ടം ചുവരാക്കി

അലുവാത്തുണ്ടം മച്ചാക്കി

വര്‍ണ്ണബലൂണിലു മേല്‍പ്പുരയും 

ലാലാ ലല്ലലാ

മിന്നിമിനുങ്ങണ ചിമ്മിനിയും

ലാലാ ലല്ലലാ.

വര്‍ണ്ണബലൂണിലു മേല്‍പ്പുരയും

മിന്നിമിനുങ്ങണ ചിമ്മിനിയും

കാണാം കാണാം

ചാഞ്ചാടിപ്പുഴയുടെ കീഴില്‍

അങ്ങോട്ടിങ്ങോട്ടമ്മാനം എങ്ങോട്ടാണീ സഞ്ചാരം

മുത്തണി മുന്തിരി മണിവിളയും

പവിഴപ്പാടം തേടി

ഈ മുക്കിണി വണ്ടിയിലങ്ങകലെ

കനവു പുരിയിലണയാം

മത്താപ്പൂ ചെടിമുനയില്‍

വിരിയും കുഞ്ഞു ജിലേബിപ്പൂ

കട്ടിത്തേന്‍ കളിമനയിൽ

ലോലിപ്പോപ്പിലൊരൂഞ്ഞാലാ

മത്താപ്പൂ ചെടിമുനയില്‍

വിരിയും കുഞ്ഞു ജിലേബിപ്പൂ

കട്ടിത്തേന്‍ കളിമനയിൽ

ലോലിപ്പോപ്പിലൊരൂഞ്ഞാലാ

മൾബറി നീരു തെറിപ്പിക്കും.. 

ലാലാ ലല്ലലാ

പായസപ്പൊയ്കയില്‍ അരയന്നം..

ലാലാ ലല്ലലാ

മൾബറി നീരു തെറിപ്പിക്കും

പായസപ്പൊയ്കയില്‍ അരയന്നം

പോകാം പോകാം

കണ്ണാടിത്തോണിയിലൊഴുകാം

തെയ്തെയ് തെയ്തെയ് തെയ്തെയ് തോം..

തിത്തിത്താരാ തകതെയ്തോം

മുത്തണി മുന്തിരി മണിവിളയും

പവിഴപ്പാടം തേടി

ഈ മുക്കിണി വണ്ടിയിലങ്ങകലെ

കനവു പുരിയിലണയാം

നീലമഴക്കളിമൺ ചിറകില്‍

മഞ്ഞുമലത്തണലിന്‍ കുളിരില്‍

പകലു പോണവഴി പറന്നു പോയിടാം

Leave a Comment

”
GO