MALAYALAM LYRICS COLLECTION DATABASE

നീയെൻ വെണ്ണിലാ neeyen vennilaa malayalam lyrics

 ഗാനം : നീയെൻ വെണ്ണിലാ

ചിത്രം : കസിൻസ് 

രചന : റഫീക്ക് അഹമ്മദ്

ആലാപനം : ഹരിചരൻ, ചിന്മയി 

ഹേ……………ആ………ഏ………..

നീയെൻ വെണ്ണിലാ കാതിൻ തേന്മഴ

എന്നിൽ പെയ്യും മഞ്ഞലാ ..നിലാ 

പൂക്കൾ ചോരുമാ ..രാവിൻ മേടയിൽ

താനേ പാടും വീണ നീ

അനുരാഗം മൂളും ബാസുരി..എന്നും 

നീയെൻ വെണ്ണിലാ കാതിൻ തേന്മഴ

എന്നിൽ പെയ്യും മഞ്ഞലാ…

നാ…………ദേ………….ആ…………..

എന്നിൽ വിരലാൽ.. ഈ തന്ത്രികളെ

നീ വന്നു പുൽകീടുമോ

ആയിരം ജന്മമായ് ഞാനിരുന്നില്ലയോ

ഏകാകിയായ്‌ നിന്നോർമ്മകളിൽ

ആ……..

നീ വരും നേരമായ് നെഞ്ചിലേകാന്തമാം 

പാദസ്വനങ്ങൽ കേട്ടു ഞാൻ

വേനൽ മാരിയിൽ ഓരോ ചില്ലകൾ

നീളെ വീശി തൂവലാൽ ..

അതിലാകെ മൂടി താഴ്‌വര,ഏഹേയ് ..

നീയെൻ വെണ്ണിലാ കാതിൻ തേന്മഴ

എന്നിൽ പെയ്യും മഞ്ഞലാ ..

ഈ പുഞ്ചിരിയിൽ ഈ കണ്മുനയിൽ

അലിയുന്ന ഹിമബിന്ദു ഞാ..ൻ

നീളുമീ പാതയിൽ നിന്നെയും കാത്തു ഞാൻ

കാതോർത്തു നിന്നു… എൻ പ്രിയനേ ..

ആ…

എൻ നിശാവാനമേ പൂനിലാത്തുമ്പിനാൽ

പലാഴിയായ് എന്നോമലേ ..

കാണാശാഖിതൻ താഴെവന്നു നീ.. 

രാഗം മൂളൂ ശാരികേ….

പ്രണയാദ്രം പൂക്കൂ താരകേ….നിലാ

പൂക്കൾ ചോരുമാ രാവിൻ മേടയിൽ

താനേ പാടും വീണ നീ

അനുരാഗം മൂളും ബാ…സുരി ..

യേ….. ആ…ബാസുരി ..ബാ……സുരി ..

ഓ……ആ……..

Leave a Comment