പാൽ‌നിലാവിനും paalnilaavinum malayalam lyrics

 

ഗാനം : പാൽ‌നിലാവിനും

ചിത്രം : കാബൂളിവാലാ 

രചന : ബിച്ചു തിരുമല 

ആലാപനം : കെ ജെ യേശുദാസ് 

പാൽ‌നിലാവിനും ഒരു നൊമ്പരം

പാതിരാകിളീ എന്തിനീ മൗനം

സാഗരം മനസ്സിലുണ്ടെങ്കിലും

കരയുവാൻ ഞങ്ങളിൽ കണ്ണുനീരില്ല

മണ്ണിനു മരങ്ങൾ ഭാരം മരത്തിൻ ചില്ലകൾ ഭാരം

ചില്ലയിൽ കൂടൊരു ഭാരം കൂടൊഴിഞ്ഞ പക്ഷികൾ

പക്ഷിക്കു ചിറകു ഭാരം ചിറകിൽ തൂവലും ഭാരം

തൂവലോ കാറ്റിനു ഭാരം കാറ്റിലാടും കോലങ്ങൾ

പാൽ‌നിലാവിനും ഒരു നൊമ്പരം

മാനം നീളെ താരങ്ങൾ

ചിമ്മി ചിമ്മിക്കത്തുമ്പോൾ

ഇരുട്ടിലെത്തെമ്മാടിക്കൂട്ടിൽ

തുടിക്കുമീ തപ്പ് താളങ്ങൾ

മണ്ണിനു മരങ്ങൾ ഭാരം മരത്തിൻ ചില്ലകൾ ഭാരം

ചില്ലയിൽ കൂടൊരു ഭാരം കൂടൊഴിഞ്ഞ പക്ഷികൾ

പക്ഷിക്കു ചിറകു ഭാരം ചിറകിൽ തൂവലും ഭാരം

തൂവലോ കാറ്റിനു ഭാരം കാറ്റിലാടും കോലങ്ങൾ

പാൽ‌നിലാവിനും ഒരു നൊമ്പരം

പാതിരാകിളീ എന്തിനീ മൗനം

സാഗരം മനസ്സിലുണ്ടെങ്കിലും

കരയുവാൻ ഞങ്ങളിൽ കണ്ണുനീരില്ല

വിണ്ണിൻ കണ്ണീർ മേഘങ്ങൾ

മണ്ണിൻ തണ്ണീർ ദാഹങ്ങൾ

ഒരിക്കലും ചെയ്യാമോഹങ്ങൾ

നനയ്ക്കുമോ നെഞ്ചിൻ തീരങ്ങൾ

മണ്ണിനു മരങ്ങൾ ഭാരം മരത്തിൻ ചില്ലകൾ ഭാരം

ചില്ലയിൽ കൂടൊരു ഭാരം കൂടൊഴിഞ്ഞ പക്ഷികൾ

പക്ഷിക്കു ചിറകു ഭാരം ചിറകിൽ തൂവലും ഭാരം

തൂവലോ കാറ്റിനു ഭാരം കാറ്റിലാടും കോലങ്ങൾ

പാൽ‌നിലാവിനും ഒരു നൊമ്പരം

പാതിരാകിളീ എന്തിനീ മൌനം

സാഗരം മനസ്സിലുണ്ടെങ്കിലും

കരയുവാൻ ഞങ്ങളിൽ കണ്ണുനീരില്ല

 ഓ…………………………………

മണ്ണിനു മരങ്ങൾ ഭാരം മരത്തിൻ ചില്ലകൾ ഭാരം

ചില്ലയിൽ കൂടൊരു ഭാരം കൂടൊഴിഞ്ഞ പക്ഷികൾ

പക്ഷിക്കു ചിറകു ഭാരം ചിറകിൽ തൂവലും ഭാരം

തൂവലോ കാറ്റിനു ഭാരം കാറ്റിലാടും കോലങ്ങൾ

Leave a Comment