പിറന്നൊരീമണ്ണും pirannoreemannum malayalam lyrics 

ഗാനം : പിറന്നൊരീമണ്ണും

ചിത്രം : കാബൂളിവാലാ 

രചന : ബിച്ചു തിരുമല 

ആലാപനം : മലേഷ്യ വാസുദേവൻ

ആ…………….. ഓ…………..ഓ…………..

പിറന്നൊരീമണ്ണും മാറുകില്ലാ

നിറഞ്ഞൊരീക്കണ്ണും തോരുകില്ലാ

പിറന്നൊരീമണ്ണും മാറുകില്ലാ 

നിറഞ്ഞൊരീക്കണ്ണും തോരുകില്ലാ 

നിശയും നിലാവും പകലും വേനൽക്കാറ്റും 

മഴയും തൂമഞ്ഞും നിഴലാടുംമേടും

എന്തിനോ………ഓ…………. തുടരുമ്പോ….ൾ

മനസ്സെന്നമന്ത്രജാലവും 

മനുഷ്യനും മാത്രം മാറുമോ

പിറന്നൊരീമണ്ണും മാറുകില്ലാ 

നിറഞ്ഞൊരീക്കണ്ണും തോരുകില്ലാ 

വിരുന്നുകാർ മടങ്ങണം 

തങ്ങിയാൽ എങ്ങിടം ഭൂമിയിൽ

അലഞ്ഞൊരീ അരങ്ങിലും 

ആടുവാൻ ഏറിയാൽ എത്രനാൾ

വരവുകളാം സുഖങ്ങളിൽ ചി

ലവുകളായ്  ദുരന്തങ്ങൾ

അതുപണിയും വിലങ്ങുമായ് തടവറയിൽ തുറുങ്കിൽ

എന്തിനോ……..ഓ……….. പരതുമ്പോൾ

മനസ്സെന്നമന്ത്രജാലവും 

മനുഷ്യനും മാത്രം മാറുമോ

പിറന്നൊരീമണ്ണും മാറുകില്ലാ 

നിറഞ്ഞൊരീക്കണ്ണും തോരുകില്ലാ 

മതങ്ങളേ… മനങ്ങളേ….. 

മാറ്റുവാൻ ആവുമോ ഞങ്ങളേ…

തുടക്കവും ഒടുക്കവും 

കോർക്കുമീ ജന്മമാം ബന്ധനം

ഒരു ഞൊടിയിൽ മറന്നുവോ 

പുകമറയിൽ മറഞ്ഞെന്നോ

വിടപറയൂ വിഷാദമേ 

വിധിപറയും മുഹൂർത്തം

എന്തിനോ…………ഓ……….. തുടരുമ്പോൾ

മനസ്സെന്നമന്ത്രജാലവും 

മനുഷ്യനും മാത്രം മാറുമോ

പിറന്നൊരീമണ്ണും മാറുകില്ലാ 

നിറഞ്ഞൊരീക്കണ്ണും തോരുകില്ലാ 

നിശയും നിലാവും പകലും വേനൽക്കാറ്റും 

മഴയും തൂമഞ്ഞും നിഴലാടുംമേടും

എന്തിനോ ……….ഓ……….തുടരുമ്പോൾ

മനസ്സെന്നമന്ത്രജാലവും 

മനുഷ്യനും മാത്രം മാറുമോ

മനുഷ്യനും മനസ്സും മാറുമോ 

ഓ മനുഷ്യനും മനസ്സും മാറുമോ

ഓ………… മനുഷ്യനും മനസ്സും മാറുമോLeave a Reply

Your email address will not be published. Required fields are marked *