ഗാനം :സുന്ദരീ സുന്ദരീ
ചിത്രം : ഏയ് ഓട്ടോ
രചന : ബിച്ചു തിരുമല
ആലാപനം : എം ജി ശ്രീകുമാർ, കോറസ്
ആ……….ആ..സുന്ദരീ…………
ഒന്നൊരുങ്ങി വാ… നാളെയാണു ഉം..ഉം..
സുന്ദരീ സുന്ദരീ ഒന്നൊരുങ്ങി വാ വാ
നാളെയാണു താലി മംഗലം
സുന്ദരീ സുന്ദരീ ഒന്നൊരുങ്ങി വാ വാ
നാളെയാണു താലി മംഗലം
നീയും വരന്റെ പെങ്ങളായിനിന്നു വേണം
ചടങ്ങു മോടിയാക്കുവാൻ മധുവിധുവിനു ചിറകടിച്ചു നീ
പലയിടങ്ങളിൽ പറ പറക്കണം..സുന്ദരീ
സുന്ദരീ ഒന്നൊരുങ്ങി വാ വാ
നാളെയാണു താലി മംഗലം ഹ
സൂന ചാരുനീ വാ രീ കോർവരേലാ
ആ ഗമധാനി സ ഗമധാനി സ
ആരോരും ഇല്ലാത്ത കാലത്തു നീ എന്റെ
ചാരത്തു വന്നെങ്കിലും സുന്ദരീ, സുന്ദരീ…
താഴത്തും വയ്ക്കാതെ തോളത്തും വയ്ക്കാതെ
മീനാക്ഷിയായെന്നിൽ നീ
ആരോരും ഇല്ലാത്ത കാലത്തു നീ എന്റെ
ചാരത്തു വന്നെങ്കിലും സുന്ദരീ, സുന്ദരീ…
താഴത്തും വയ്ക്കാതെ തോളത്തും വയ്ക്കാതെ
മീനാക്ഷിയായെന്നിൽ നീ
പാലാഴിയിലാറാടിയ പൂവമ്പിളി നീയെങ്ങനെ
പാവങ്ങടെ പഞ്ചാമൃതമാ……….യ്
സുന്ദരീ ഒന്നൊരുങ്ങി വാ വാ
നാളെയാണു താലി മംഗലം ഹ
ബംബ ബംബ ബംബ ബംബ ബം ബം
ബംബ ബംബ ബംബ ബംബ ബം ബം
ബംബ ബംബ ബംബ ബംബ ബം ബം
ലാലാലാ ലാലാലാ ലാലാലാ ലാലാലാ ലാലാലാ
തുണ്ടോട്ടമോടുന്നൊരോട്ടോ കുടുംബത്തിനുണ്ടായ
സൗഭാഗ്യമേ സുന്ദരീ,സുന്ദരീ..
കഞ്ഞിക്കു ഞങ്ങൾക്കു പഞ്ഞത്തമേകാത്ത
മാതാന്നപൂർണ്ണേശ്വരി
പുയാപ്ല ഈയെന്തിനു വയ്യാത്തൊരെടങ്ങേറിനു്
കയ്യാങ്കളി കൂട്ടോന്നേടോയ്..ഹ..ഹ..ഹ
സുന്ദരീ സുന്ദരീ ഒന്നൊരുങ്ങി വാ വാ
നാളെയാണു താലി മംഗലം
ഏയ് സുന്ദരീ സുന്ദരീ ഒന്നൊരുങ്ങി വാ വാ
നാളെയാണു താലി മംഗലം
നീയും വരന്റെ പെങ്ങളായിനിന്നു വേണം
ചടങ്ങു മോടിയാക്കുവാൻ മധുവിധുവിനു ചിറകടിച്ചു നീ
പലയിടങ്ങളിൽ പറ പറക്കണം..
സുന്ദരീ സുന്ദരീ ഒന്നൊരുങ്ങി വാ വാ
നാളെയാണു താലി മംഗലം
ഏയ് സുന്ദരീ സുന്ദരീ ഒന്നൊരുങ്ങി വാ വാ
നാളെയാണു താലി മംഗലം
നാളെയാണു താലി മംഗലം
നാളെയാണു താലി മംഗലം
നാളെയാണു താലി മംഗലം
നാളെയാണു താലി മംഗലം