ഗാനം : ശ്യാമമോഹിനീ
ചിത്രം :അത്ഭുതദ്വീപ്
രചന: കൈതപ്രം ദാമോദരൻ നമ്പൂതിരി
ആലാപനം : മധു ബാലകൃഷ്ണൻ,കെ എസ് ചിത്ര
ആ…………………..ആ………..ആ…ആ
ശ്യാ………മ മോഹിനീ………. പ്രേ……….മയാമിനി……….
ഋതുമതിപൂവിൻ സിരകളിലൂറും
മധുകണം നീ തരുമോ………………ഹോ ഓ ഓ
ദേവഗായകാ………. ജീവനായകാ………
മധുമാസരാവിൻ കുളിരല ചൂടാൻ
എന്നെയും കൊണ്ടു പോകൂ………….ഹു………
ശ്യാമമോഹിനീ ആ………….ആ…ആ…
കണ്ണാ കരളിലൊരു മോഹം
മണിമുരളിയൂതുന്ന ചുണ്ടിലെ ഗാനമാകാൻ
രാധേ ഈ ഗന്ധർവയാ…മം
മൃദുലയവികാരങ്ങൾ പൊതിയുന്ന രാഗോ…ത്സവം
അനുരാഗ മന്ത്രമായി
അണയൂ നീ ദേവാ
ദശപുഷ്പം ചൂടി വരുമോ
രതിസാഗരം നീ തരുമോ രാധേ……………………..
ധിരനനനന ധിരനന ധിരനനന ധിരനാ
ദേവഗായകാ………. ജീവനായകാ……
മൃദുലേ മദനശരം ഏൽക്കും
മണിമാറിൽ അമരുന്ന മോഹങ്ങൾ എനിക്കേകുമോ
പ്രിയനേ പ്രണയമഴ പെയ്തു
പ്രമദവന പുളിനങ്ങൾ നിറയുന്ന പ്രേമോ….ത്സവം
ശൃംഗാര ചന്ദ്രികയല്ലേ സുര സുന്ദരി അല്ലേ നീ…
പ്രാണന്റെ പ്രിയതമൻ അല്ലേ
എൻ മന്മഥൻ അല്ലേ നീ ദേവാ……………………..
ആ..ആ..ആ..ആ………………
ശ്യാമ മോഹിനീ……….. ആ…ആ…
പ്രേമയാമിനി………. ആ..ആ..
ഋതുമതിപൂവിൻ സിരകളിലൂറും
മധുകണം നീ തരുമോ………
ദേവഗായകാ…………. ഓ……………..ഓ…………