ഗാനം : കാത്ത് കാത്തിട്ട്
ചിത്രം : പൈപ്പിൻ ചുവട്ടിലെ പ്രണയം
രചന : ബി കെ ഹരിനാരായണൻ
ആലാപനം: ബിജിബാൽ,ഉദയ് രാമചന്ദ്രൻ,സിജു പി വി
കാത്ത് കാത്തിട്ട് കാല് തേഞ്ഞിട്ട്
ബാബു മോനിന്ന് പെണ്ണൂറച്ചേ
ഏറെ നാളോരോ വീട് തെണ്ടീട്ട്
ചായ മോന്തീട്ട് പെണ്ണുറച്ചേ
കാരിരുമ്പിന്റെ മസിലാ പൊളപൊളപ്പൻ മാലയാ
പഴുതാര ലെവലിട്ട മീശയാ
ചീനവല ചിരിയാ കരിമീൻ ചേലുമാ
പയ്യൻ കടലുതള്ളിയ മുത്താണേ
ചാകരയായ് കരയിൽ പലനാൾ
കൂടിക്കൂടും കല്യാണം
രാവുണരണ നേരം വീടോരുങ്ങണ് വേഗം
ഈ കരയില് മേളം താളം
ചൂടെടുക്കണ ചോറ് പോട്ടി വെന്തൊരു ചാറ്
വായിലോട്ട് കീറ് ജോറ്
വീശണ കാറ്റത്ത് ഏശണ വാറ്റുണ്ട്
അത്താഴം ഊട്ടിന്ന് കെങ്കേമമായ്
ആവും പോലെ ആടാം പാടാം
ചാകരയായ് കരയിൽ പലനാൾ
കൂടിക്കൂടും കല്യാണം
പ്രായമെത്തിടുമോരോ ആണൊരുത്തനും ഉള്ളിൽ
നേരെ വീഴണ് ശ്വാസം ആശ്വാസം
ഇന്നലെ വരെ ഭാരം ഇന്നവനൊരു താരം
നാളെ നമ്മളുമാകും താരം
നീല നിലാവത്ത് കോഴികളെ പോലെ
കല്യാണ മുറ്റത്ത് നാടെത്തുന്നേ
കായൽ പെണ്ണേ നീയും കൂട്
ചാകരയായ് കരയിൽ പലനാൾ
കൂടിക്കൂടും കല്യാണം
കാത്ത് കാത്തിട്ട്
കാല് തേഞ്ഞിട്ട്
കാത്ത് കാത്തിട്ട് കാല് തേഞ്ഞിട്ട്
ബാബു മോനിന്ന് പെണ്ണൂറച്ചേ
ഏറെ നാളോരോ വീട് തെണ്ടീട്ട്
ചായ മോന്തീട്ട് പെണ്ണുറച്ചേ
കാരിരുമ്പിന്റെ മസിലാ പൊളപൊളപ്പൻ മാലയാ
പഴുതാര ലെവലിട്ട മീശയാ
ചീനവല ചിരിയാ കരിമീൻ ചേലുമാ
പയ്യൻ കടലുതള്ളിയ മുത്താണേ
ചാകരയായ് കരയിൽ പലനാൾ
കൂടിക്കൂടും കല്യാണം