പൈപ്പിൻ ചോട്ടില് paippin chottilu malayalam lyrics

 

ഗാനം : പൈപ്പിൻ ചോട്ടില്

ചിത്രം : പൈപ്പിൻ ചുവട്ടിലെ പ്രണയം 

രചന : ബി കെ ഹരിനാരായണൻ

ആലാപനം: ടി ആർ സൗമ്യ

പൈപ്പിൻ ചോട്ടില് പൂക്കണ ലോകമിതാ

കൈക്കുടമേന്തി നിരങ്ങണ കൂട്ടമിതാ…

വയസ്സരൊരു പിടി തെറിച്ച യുവനിര

കിടാങ്ങളനവധി വനിതകളും …

സൊറ പറഞ്ഞും ഇടയില് കലിപ്പ് കയറിയും

ഒടുക്കമൊരു ചിരി പകരുമിടം…

കായല് നടുവില് കാലണ വലിപ്പത്തിൽ

തിളങ്ങണ ചെറു തുരുത്ത്…

കശപിശകൾ പുതു കിസ്സകൾ

ഇതാദ്യമുണരണതിങ്ങ്

കടമിഴിയാൽ പ്രണയവര്

വിടാതെയുരിയണതിങ്ങ്

വെള്ളമില്ലാത്ത ചാലുപോലേറെ

പെണ്ണ് കിട്ടാത്ത കൂട്ടർ

പലവഴിയേ പെരുകിവരും ദ്വീപാണ്

ഒരു കുളിയിൽ അകലുകയോ

വിഷാദമടിമുടിയിങ്ങ്

കൊതുകുകളോ പുലരിവരെ

സ്വകാര്യമുരുവിടുമിങ്ങ്

വെള്ള പൂശാതെ ഉള്ളതോതുന്ന

നല്ല ചങ്ങാത്തമുണ്ടെ

ഒരു വിളിയിൽ പറന്നു വരും എന്നാളും

 

പൈപ്പിൻ ചോട്ടില് പൂക്കണ ലോകമിതാ

കൈക്കുടമേന്തി നിരങ്ങണ കൂട്ടമിതാ…

വയസ്സരൊരു പിടി തെറിച്ച യുവനിര

കിടാങ്ങളനവധി വനിതകളും …

സൊറ പറഞ്ഞും ഇടയില് കലിപ്പ് കയറിയും

ഒടുക്കമൊരു ചിരി പകരുമിടം…

കായല് നടുവില് കാലണ വലിപ്പത്തിൽ

തിളങ്ങണ ചെറു തുരുത്ത്…

Leave a Comment

”
GO