ഗാനം :ലാലീ ലാലീ
ചിത്രം : കളിമണ്ണ്
രചന : ഒ എൻ വി കുറുപ്പ്
ആലാപനം : മൃദുല വാര്യർ, സുദീപ് കുമാർ
ലാലീ ലാലീലേ.. ലാലീലാലീലേലോ…
ലാലീ ലാലീലേ.. ലാലീലാലീലേലോ…
മലരൊളിയേ മന്ദാരമലരേ
മഞ്ചാടിമണിയേ ചാഞ്ചാടുമഴകേ
പുതുമലരേ പുന്നാര മലരേ
എന്നോമൽ കണിയേ എൻ കുഞ്ഞുമലരേ
ലാലീ ലാലീലേ.. ലാലീലാലീലേലോ…
ലാലീ ലാലീലേ.. ലാലീലാലീലേലോ…
ഉം.. ഉം.. ഉം…………
നീരാമ്പൽ വിരിയും നീർച്ചോലക്കുളിരിൽ
നീന്തും നീയാരോ സ്വർണ്ണമീനോ
അമ്മക്കുരുവി ചൊല്ലുമൊരായിരം
കുഞ്ഞികഥകൾതൻ തേൻകൂടിതാ
എന്നോമനേ
ഉം.. ഉം ഉം.. ഉം
ഒരു കുഞ്ഞുറുമ്പു മഴനനയവേ
വെൺപിറാവ് കുടനീർത്തിയോ
ചിറകുമുറ്റാ പൈങ്കിളീ
ചെറുകിളിക്കൂടാണു ഞാൻ
കടൽക്കാറ്റേ വാ… കുളിരേകാൻ
ലാലീ ലാലീലേ.. ലാലീലാലീലേലോ…
ലാലീ ലാലീലേ.. ലാലീലാലീലേലോ…
വെണ്ണിൻ നെറുകയിലെ സിന്ദൂരമോ
എന്നെ തഴുകുമൊരു പൊൽസൂര്യനോ
എന്നോമന
കരളിൽ പകർന്ന തിരുമധുരമേ
കൈക്കുടന്നയിതിലണയു നീ
നിറനിലാവായ് രാത്രി തൻ
മുലചുരന്നോരൻപിതാ
നിലാപ്പാലാഴി കുളിർ തൂകി
മലരൊളിയേ മന്ദാരമലരേ
മഞ്ചാടിമണിയേ ചാഞ്ചാടുമഴകേ
പുതുമലരേ പുന്നാര മലരേ
എന്നോമൽ കണിയേ എൻ കുഞ്ഞുമലരേ
ലാലീ ലാലീലേ.. ലാലീലാലീലേലോ…
ലാലീ ലാലീലേ.. ലാലീലാലീലേലോ…