ഗാനം :മഞ്ചാടിമഴ
ചിത്രം : റോക്ക് N റോൾ
രചന : ഗിരീഷ് പുത്തഞ്ചേരി
ആലാപനം : മധു ബാലകൃഷ്ണൻ, സുജാത മോഹൻ
മഞ്ചാടിമഴ പുഞ്ചിരിക്കൊഞ്ചലുകൾ
പഞ്ചാരമണി ചുണ്ടിലെ ചുംബനങ്ങൾ
എന്നോട് പറയാത്ത സ്വകാര്യങ്ങൾ..
മഞ്ചാടിമഴ പുഞ്ചിരിക്കൊഞ്ചലുകൾ
പഞ്ചാരമണി ചുണ്ടിലെ ചുംബനങ്ങൾ
എന്നോട് പറയാത്ത സ്വകാര്യങ്ങൾ..
പൂമുല്ലേ.. നിലാമുല്ലേ..
പൂക്കാലം വിളിക്കുന്നൂ വാ വാ
മഞ്ചാടിമഴ പുഞ്ചിരിക്കൊഞ്ചലുകൾ
പഞ്ചാരമണി ചുണ്ടിലെ ചുംബനങ്ങൾ
എന്നോട് പറയാത്ത സ്വകാര്യങ്ങൾ..
തെളിവാർന്നു നിൽപ്പൂ…
കടലിന്റെ മൗനം..
കൊതിയായത്തിൽ നീന്താൻ
അലമാലയായ്..
അലിവോടെ എന്തോ
പറയുന്നതാരെൻ
പ്രിയമാർന്ന പൂപ്പാട്ടിൻ
ശ്രുതിയെന്ന പോൽ
ഏതോ മൊഴിയാഴകിൻ
പൂക്കും കവിതകളോ
ഞാൻ നിൻ ഇതൾ മിഴിയിൽ
കാണും കനവുകളോ
പറയാൻ മറന്ന് പോയ
വാക്കിലുള്ളൊരീണമായ്
മഞ്ചാടിമഴ പുഞ്ചിരിക്കൊഞ്ചലുകൾ
പഞ്ചാരമണി ചുണ്ടിലെ ചുംബനങ്ങൾ
എന്നോട് പറയാത്ത സ്വകാര്യങ്ങൾ..
അനുരാഗിമാരായ് ഇരുതാരകങ്ങൾ
നറുവെണ്ണിലാപ്പൂക്കൾ തിരയുന്നുവോ..
ശലഭങ്ങൾ തേടും ദളമരമരങ്ങൾ
സ്വരമാർന്നു മൂളുന്നു ലയലോലമായ്
ഓരോ നിമിഷവുമെൻ
പ്രേമം സുരഭിലമായ്
ഓരോ നിമിഷവുമെൻ
പ്രേമം സുമധുരമായ്
അരികെ അലിഞ്ഞു പെയ്ത
മഞ്ഞുതുള്ളിയായ് മനം
മഞ്ചാടിമഴ പുഞ്ചിരിക്കൊഞ്ചലുകൾ
പഞ്ചാരമണി ചുണ്ടിലെ ചുംബനങ്ങൾ
എന്നോട് പറയാത്ത സ്വകാര്യങ്ങൾ..
പൂമുല്ലേ.. നിലാമുല്ലേ..
പൂക്കാലം വിളിക്കുന്നൂ വാ വാ