രാവേറെയായ് raavereyaay malayalam lyrics

 

ഗാനം :രാവേറെയായ്

ചിത്രം : റോക്ക് N റോൾ 

രചന : ഗിരീഷ് പുത്തഞ്ചേരി

ആലാപനം : മധു ബാലകൃഷ്ണൻ 

രാവേറെയായ് പൂവേ………….. 

പൊൻചെമ്പനീർ പൂവേ…………. 

ഒരു യാത്രികനീ വഴി പോകെ 

നനുത്തൊരു കാൽപ്പെരുമാറ്റം 

കേട്ടുണരു 

ഇരുൾ വീണ മനസ്സിലൊരീത്തിരി ഈറൻ 

പൂവിരൽ തൊട്ടുഴിയൂ

ഓ………. ഓ ഓ ഓ………….

ഓ………. ഓ ഓ ഓ………….

രാവേറെയായ് പൂവേ………….. 

പൊൻചെമ്പനീർ പൂവേ…………. 

നീ വരുമ്പോൾ മഞ്ഞുകാലം 

കൺ തുറക്കുന്നു 

പൊൻ വെയിൽ വന്നുമ്മ വയ്ക്കാൻ 

കാത്ത് നിൽക്കുന്നു

പറന്നുപോയ് പകൽ കിളി 

പൊഴിഞ്ഞ നിൻ കുറുമ്പുകൾ 

തിരഞ്ഞു പോയ് വരും വരെ 

നിലാവ് കാത്ത് നിൽക്കുമോ 

ഇത് വെറുതെ നിൻ 

മനസ്സറിയാനൊരു മഴയുടെ സംഗീതം

രാവേറെയായ് പൂവേ………….. 

പൊൻചെമ്പനീർ പൂവേ…………. 

കാത്തിരിക്കും കാവൽമേഘം 

വാതിൽ ചാരുന്നു

വേനൽ മാത്രം നെഞ്ചിനുള്ളിൽ 

ബാക്കിയാവുന്നു 

തനിച്ചു ഞാൻ നടന്നു പോം 

തണുത്തൊരി ചുരങ്ങളിൽ 

മനസ്സിലെ കിനാവുകൾ 

കൊളുത്തുമോ നിലാവുപോൽ 

ഇതു വെറുതെ നിൻ 

ശ്രുതിയറിയാനൊരു പാർവണ സംഗീതം 

രാവേറെയായ് പൂവേ………….. 

പൊൻചെമ്പനീർ പൂവേ…………. 

ഒരു യാത്രികനീ വഴി പോകെ 

നനുത്തൊരു കാൽപ്പെരുമാറ്റം 

കേട്ടുണരു 

ഇരുൾ വീണ മനസ്സിലൊരീത്തിരി ഈറൻ 

പൂവിരൽ തൊട്ടുഴിയൂ

ഓ………. ഓ ഓ ഓ………….

ഓ………. ഓ ഓ ഓ………….

Leave a Comment

”
GO