ഗാനം :മുത്തുച്ചിപ്പി പോലൊരു
ചിത്രം : തട്ടത്തിൻ മറയത്ത്
രചന :അനു എലിസബത്ത് ജോസ്
ആലാപനം : രമ്യ നമ്പീശൻ,സച്ചിൻ വാര്യർ
എൻ ഓമലേ എൻ ശ്വാസമേ എൻ ജീവനേ ആയിഷാ
എൻ ഓമലേ എൻ ശ്വാസമേ എൻ ജീവനേ ആയിഷാ
ആ ആ…………
മുത്തുച്ചിപ്പി പോലൊരു കത്തിനുള്ളിൽ വന്നൊരു കിന്നാരം
കിന്നരിച്ചു പാടുവാൻ ഉള്ളിനുള്ളിൽ നിന്നൊരു ശ്രീരാഗം
മുത്തുച്ചിപ്പി പോലൊരു കത്തിനുള്ളിൽ വന്നൊരു കിന്നാരം
കിന്നരിച്ചു പാടുവാൻ ഉള്ളിനുള്ളിൽ നിന്നൊരു ശ്രീരാഗം
മൂടൽമഞ്ഞിൻ കുളിരുള്ള പുലരിയിൽ
പാറി പാറിയെന്നും എന്റെ കനവുകളിൽ
വരവായി നീ ആയിഷ
വരവായി നീ ആയിഷ
മുത്തുച്ചിപ്പി പോലൊരു കത്തിനുള്ളിൽ വന്നൊരു കിന്നാരം
കിന്നരിച്ചു പാടുവാൻ ഉള്ളിനുള്ളിൽ നിന്നൊരു ശ്രീരാഗം
ഓ…..ഓ…….ഓ……
ഒരു കാറ്റിൻ പൂങ്കവിൾ തഴുകും
പ്രിയമാം സന്ദേശവും അണയും
ഒരു ചെപ്പിൽ നിന്റെ മാനസം നിറയെ
പൂവിടും ആശകൾ കാണുവാൻ മോഹമായ്
ഒരു കാറ്റിൻ പൂങ്കവിൾ തഴുകും
പ്രിയമാം സന്ദേശവും അണയും
ഒരു ചെപ്പിൽ നിന്റെ മാനസം നിറയെ
പൂവിടും ആശകൾ കാണുവാൻ മോഹമായ്
പൂവിന്റെ മാറിലെ മധുവാർന്നൊരു നറുതേൻ തുള്ളി പോൽ
ആർദ്രമാം നെഞ്ചിലെ പ്രിയമർന്നൊരാ മുഖമെന്നെന്നും നീ
അറിയു ആയിഷ
മുത്തുച്ചിപ്പി പോലൊരു കത്തിനുള്ളിൽ വന്നൊരു കിന്നാരം
കിന്നരിച്ചു പാടുവാൻ ഉള്ളിനുള്ളിൽ നിന്നൊരു ശ്രീരാഗം
മൂടൽമഞ്ഞിൻ കുളിരുള്ള പുലരിയിൽ
പാറി പാറിയെന്നു നിന്റെ കനവുകളിൽ
വരവായി നീ ആയിഷ
വരവായി നീ ആയിഷ
മുത്തുച്ചിപ്പി പോലൊരു കത്തിനുള്ളിൽ വന്നൊരു കിന്നാരം
തന്നനന നാനന തന്നനന നാനന ശ്രീരാഗം