മുറ്റത്തെ മുല്ലേ muttathe mulle malayalam lyrics

 

ഗാനം :മുറ്റത്തെ മുല്ലേ

ചിത്രം : മായാവി

രചന : വയലാർ ശരത്ചന്ദ്ര വർമ്മ 

ആലാപനം : കെ ജെ യേശുദാസ്

മുറ്റത്തെ മുല്ലേ ചൊല്ല് 

കാലത്തെ നിന്നെ കാണാൻ

വന്നെത്തും തമ്പ്രാനാരാരോ…

ഒന്നൊന്നും മിണ്ടിടാതെ 

കാതോരം തന്നീടാതെ

എങ്ങെങ്ങോ മായുന്നാരാരോ………

പേരില്ലേ നാളില്ലേ 

എന്താണെന്നെ ഏതാണെന്നെ

എന്തെന്നോ ഏതെന്നോ 

മിണ്ടാനൊന്നും നിന്നേയില്ലെന്നോ

മുറ്റത്തെ മുല്ലേ ചൊല്ല് 

കാലത്തെ നിന്നെ കാണാൻ

വന്നെത്തും തമ്പ്രാനാരാരോ…

മുറ്റത്തെ മുല്ലേ ചൊല്ല് 

കൈയ്യെത്തും ദൂരെയില്ലേ 

ദൂരത്തോ മേയുന്നില്ലേ

മേയുമ്പൊളെല്ലാം നുള്ളും 

നാടോടിയല്ലേ

നാടോടിപാട്ടും പാടി 

ഊഞ്ഞാലോന്നാടുന്നില്ലേ

ആടുമ്പോൾ കൂടെയാടാൻ 

പെണ്ണേ നീയില്ലേ

കള്ളിപ്പെണ്ണിന്റെ കള്ളക്കണ്ണിന്ന് 

മിന്നി ചിമ്മുന്നേ 

മുറ്റത്തെ മുല്ലേ ചൊല്ല് 

കാലത്തെ നിന്നെ കാണാൻ

വന്നെത്തും തമ്പ്രാനാരാരോ…

മുറ്റത്തെ മുല്ലേ ചൊല്ല് 

മഞ്ഞത്ത്‌ ചൂടുംതേടി 

തീരത്തായ്‌ ഓടുന്നില്ലേ

തീരത്തെ ചേമ്പിൽ 

മെല്ലേ ആറാടുന്നില്ലേ

ആറാട്ടുതീരും നേരം 

മൂവാണ്ടൻ മാവിൻ കൊമ്പിൽ

ചോദിക്കാതെന്നും താനേ 

ചായുന്നോനല്ലേ

കണ്ടിട്ടുണ്ടല്ലേ മായക്കാറ്റല്ലേ 

കൊഞ്ചിക്കുന്നില്ലേ

മുറ്റത്തെ മുല്ലേ ചൊല്ല് 

കാലത്തെ നിന്നെ കാണാൻ

വന്നെത്തും തമ്പ്രാനാരാരോ…

ഒന്നൊന്നും മിണ്ടിടാതെ 

കാതോരം തന്നീടാതെ

എങ്ങെങ്ങോ മായുന്നാരാരോ………

പേരില്ലേ നാളില്ലേ 

എന്താണെന്നെ ഏതാണെന്നെ

എന്തെന്നോ ഏതെന്നോ 

മിണ്ടാനൊന്നും നിന്നേയില്ലെന്നോ

മുറ്റത്തെ മുല്ലേ ചൊല്ല് 

കാലത്തെ നിന്നെ കാണാൻ

വന്നെത്തും തമ്പ്രാനാരാരോ…

മുറ്റത്തെ മുല്ലേ ചൊല്ല് 

Leave a Comment

”
GO