ഗാനം : വാളെടുക്കണം
ചിത്രം : ഒരു ഇന്ത്യൻ പ്രണയകഥ
രചന : റഫീക്ക് അഹമ്മദ്
ആലാപനം : ജി ശ്രീറാം
വാളെടുക്കണം വലവിരിക്കണം
വേണ്ടിടത്ത് വേണ്ടപോലെ
വാൽനടക്കണം
വേഷം കെട്ടണം നാണം മാറ്റണം
വേണ്ടിവന്നാൽ വായപൊത്തി
ഇലയെടുക്കണം
മാലൊരു കാണുമ്പോൾ
നേരെ നിൽക്കണം
മേലോരെ കാലുതൊട്ട്
തലയ്ക്ക് വയ്ക്കണം
നേതാവ് ഇന്ന് നേതാവ് നാളെ രാജാവ്
എന്നും ജേതാവ് ..
നേതാവ് ഇന്ന് നേതാവ് നാളെ രാജാവ്
എന്നും ജേതാവ് ..
വാളെടുക്കണം വലവിരിക്കണം
വേണ്ടിടത്ത് വേണ്ടപോലെ വാൽനടക്കണം
കാൽ നനയാതെ മീൻ പിടിക്കണം
മീൻ പിടിക്കണം മീൻ പിടിക്കണം
മാനത്തുള്ളത് മനസ്സിൽ കാണണം
മനസ്സിൽ കാണണം
ആളറിയാതെ കാല് വാരണം
ആരോമൽ ചിരികൊണ്ട്
കഴുത്തറുക്കണം
നേതാവ് ഇന്ന് നേതാവ് നാളെ രാജാവ്
എന്നും ജേതാവ് ..
നേതാവ് ഇന്ന് നേതാവ് നാളെ രാജാവ്
എന്നും ജേതാവ് ..
വാളെടുക്കണം വലവിരിക്കണം
വേണ്ടിടത്ത് വേണ്ടപോലെ
വാൽനടക്കണം
വേഷം കെട്ടണം നാണം മാറ്റണം
വേണ്ടിവന്നാൽ വായപൊത്തി
ഇലയെടുക്കണം
നേരാനേരത്ത് വാക്ക് മാറ്റണം
കാലുമാറണം ചോട് മാറ്റണം
നാലാള് കൂടുമ്പോൾ കേറി നിൽക്കണം
ഓടിയെത്തണം വീറു കാട്ടണം
ആളുന്ന തീയില് പിരിയെണ്ണ പാറണം
ആപത്തിൽ അവനോന്റെ തടി നോക്കണം
നേതാവ് ഇന്ന് നേതാവ് നാളെ രാജാവ്
എന്നും ജേതാവ് ..
നേതാവ് ഇന്ന് നേതാവ് നാളെ രാജാവ്
എന്നും ജേതാവ് ..
വാളെടുക്കണം വലവിരിക്കണം
വേണ്ടിടത്ത് വേണ്ടപോലെ
വാൽനടക്കണം
വേഷം കെട്ടണം നാണം മാറ്റണം
വേണ്ടിവന്നാൽ വായപൊത്തി
ഇലയെടുക്കണം
മാലൊരു കാണുമ്പോൾ
നേരെ നിൽക്കണം
മേലോരെ കാലുതൊട്ട്
തലയ്ക്ക് വയ്ക്കണം
നേതാവ് ഇന്ന് നേതാവ് നാളെ രാജാവ്
എന്നും ജേതാവ് ..
നേതാവ് ഇന്ന് നേതാവ് നാളെ രാജാവ്
എന്നും ജേതാവ് ..