ഗാനം :പൂരങ്ങടെ പൂരമുള്ളൊരു
ചിത്രം : പുണ്യാളൻ അഗർബത്തീസ്
രചന : സന്തോഷ് വർമ്മ
ആലാപനം : പി ജയചന്ദ്രൻ
പൂരങ്ങടെ പൂരമുള്ളൊരു നാട് നമ്മുടെ നാട്
ഓണത്തിന് പുലിയിറങ്ങണൊരൂര് നമ്മുടെ ഊര്
ഇപ്പറഞ്ഞ നാടിന് കരയേഴുമൊട്ടുക്ക് പേര്
കാണണങ്കി കാണണം ഗഡി ത്രിശിവപേരൂര്
നാടിനൊത്ത നടുവില് പച്ചക്കൊട പിടിക്കണ കാട്
വട്ടത്തില് കൂടുവാനവിടെടവുമുണ്ടൊരുപാട്
തേക്കിൻ കാട് തേക്കിൻകാടെന്ന് പറഞ്ഞു പോരണ പേര്
കൂടണങ്കി കൂടണം ഗഡി ത്രിശിവപേരൂര്
ഉം…ഉം.. ഉം………..
കാന്താ ഞാനും പോരാം ത്രിശിവപേരൂർ
പൂരം കാണാൻ..
കാന്തേ നീയും പോര് ത്രിശിവപേരൂർ
പൂരം കാണാൻ..
പുത്തൻപള്ളി ഓത്തുപള്ളി പിന്നമ്പലങ്ങള് കാവ്
പത്തുപതിനായിരം വന്നു പോകും പട്ടണം ജോറ്
പാട്ടുകളി നാടകം നല്ലസ്സൽ വായനശാല
ആനമയിലൊട്ടകം കളിയാടണ മൃഗശാല
ആനക്കമ്പം കമ്പക്കെട്ടിലും കമ്പമുള്ളവരേറെ
ചങ്കിടിപ്പിന്റൊച്ചയുത്സവ ചെണ്ട കൊട്ടണ പോലെ
എത്ര പറഞ്ഞാലും പറയാത്തതൊത്തിരി വേറെ
പോകണങ്കി പോകണം ഗഡി ത്രിശിവപേരൂര്
കാന്താ ഞാനും പോരാം ത്രിശിവപേരൂർ
പൂരം കാണാൻ..
കാന്തേ നീയും പോര് ത്രിശിവപേരൂർ
പൂരം കാണാൻ..
കാന്താ ഞാനും പോരാം ത്രിശിവപേരൂർ
പൂരം കാണാൻ..
കാന്തേ നീയും പോര് ത്രിശിവപേരൂർ
പൂരം കാണാൻ..